യു കെയിൽ മലയാളി നഴ്‌സ് അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ അരുണ്‍ ശങ്കരനാരായണന്‍ ആനന്ദ് (39) ആണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രി 11 മണിയോടെ നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ മരിച്ചത്. Malayali nurse from Perumbavoor passes away in UK
പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ അരുണ്‍ 2021ല്‍ ആണ് കുടുംബ സമേതം യുകെയില്‍ എത്തിയത്. ഭാര്യ ഷീനയ്ക്കും ഏകമകന്‍ ആരവിനും ഒപ്പമായിരുന്നു അരുണ്‍ നോട്ടിംഗ്ഹാമില്‍ താമസിച്ചിരുന്നത്. നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചു ജീവിതം കരുപ്പിടിപ്പിക്കാനൊരുങ്ങവേയാണ് ഇടിത്തീയായി റെക്ടല്‍ കാന്‍സര്‍ ബാധിച്ചത്.
രോഗം മൂര്‍ച്ഛിച്ചതിനാല്‍ ചികിത്സയുടെ ഭാഗമായി അരുണ്‍ ജോലിയില്‍ വിട്ടു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ആറു മാസമായി നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലെ പാലിയേറ്റീവ് വിഭാഗത്തില്‍ അഡ്മിറ്റ് ആയിരുന്നു.
അരുൺ രോഗബാധിതതായതോടെ, ചെറിയ കുട്ടി ഉള്ളതിനാലും അരുണിന് മുഴുവന്‍ സമയ ശുശ്രൂഷ ആവശ്യമുള്ളതിനാലും ഭാര്യ ഷീനയ്ക്കും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഭാര്യ ഷീന ഇടുക്കി ഉപ്പുതറ സ്വദേശി ആണ്. ആറുവയസ്സുകാരൻ ആരവ് ഏകമകനാണ്.