യുകെയിൽ മറ്റൊരു മലയാളിക്ക് കൂടി ദാരുണാന്ത്യം. മാഞ്ചസ്റ്റർ വിഥിൻഷോയിൽ താമസിക്കുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശി ജെബിൻ സെബാസ്റ്റ്യൻ (40)ആണ് നിര്യാതനായത്.
ഹൃദയാഘാതം ആണ് മരണകാരണം. പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് വിഥിൻഷോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഇവർ യുകെയിലെത്തിയിട്ട് നാല് വർഷം മാത്രമേ ആയിട്ടുള്ളു. ഇതിനിടെയാണ് ജെബിന്റെ ആകസ്മിക വേർപാട്. വിഥിൻഷോ ഹോസ്പിറ്റലിൽ കാർഡിയാക് തിയേറ്റർ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു ജെബിൻ.
ഭാര്യ അല്‍ഫോന്‍സ ഇവിടെ കെയറർ ആയി ജോലി ചെയ്യുകയാണ്. മൂത്തമകള്‍ ഡെല്‍നയ്ക്ക് പത്തു വയസും രണ്ടാമത്തെ മകന്‍ സാവിയയ്ക്ക് മൂന്നര വയസും ഇളയ മകള്‍ സാറയ്ക്ക് വെറും ഏഴു മാസവുമാണ്.
യുകെയിൽ ഭീതി പരത്തി ഏഷ്യക്കാരുടെ വീട് തെരഞ്ഞു പിടിച്ച് മോഷ്ടിക്കുന്ന കള്ളൻ വിലസുന്നു..! പിന്നിൽ ഒരേയൊരു കാരണം….
യുകെയിൽ ഏഷ്യൻ വംശജരുടെ വീടുകൾ കേന്ദ്രീകരിച്ച് മോഷണസംഘം വിലസുന്നു. അടുത്തിടെ നടന്ന പത്തോളം മോഷണങ്ങളുടെ അന്വേഷണത്തിനിടയിൽ ഒരെണ്ണത്തില്‍ സിസിടിവിയില്‍ മോഷ്‌ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ഒരു ലക്ഷം പൗണ്ടിലേറെ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങളാണ് ഒരു വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. മറ്റൊരിടത്ത് നടന്ന മോഷണത്തില്‍ വീട്ടുടമയുടെ ഭാര്യയുടെ മരണ സര്‍ട്ടിഫിക്കറ്റുവരെ കള്ളന്‍ കൊണ്ടുപോയി.
ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വർണ്ണവും സ്വർണാഭരണങ്ങളും കൈവശം വയ്ക്കുന്നു എന്നതിനാലാണ് ഏഷ്യന്‍ വംശജരുടെ വീടുകൾ മോഷ്ടാക്കള്‍ ഉന്നം വയ്ക്കുന്നതെന്ന് പോലീസ് പറയുന്നു.
ജനുവരി 21നും മാര്‍ച്ച് 16നും ഇടയിലായി യോര്‍ക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നടന്ന പത്ത് മോഷണക്കേസുകളാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്.
വിവാഹ സമയത്ത് വധുവിന് സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനിക്കുന്ന രീതിയുള്ളതിനാണ് കള്ളന്‍ ഇസ്ലാം മത വിശ്വാസികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മോഷണത്തിനിടെ സിസിടിവിയിൽ കുടുങ്ങിയ കള്ളനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









