യുകെയിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം. നിലമ്പൂര്‍ സ്വദേശിനിയായ ട്വിങ്കില്‍ സാമും ഭര്‍ത്താവ് സനു തറായതുമാണ് ആക്രമണത്തിനിരയായത്.ന്യുകാസിലിന് അടുത്ത ഗ്രന്‍ഥം എന്ന ചെറു പട്ടണത്തില്‍ പ്രദേശവാസിയായ യുവതിയാണ് ഇരുവരെയും ആക്രമിച്ചത്. ആക്രമണത്തിൽ ട്വിങ്കിളിന് പരിക്കേറ്റു.
മൂന്ന് വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ ദമ്പതികളാണ് ട്വിങ്കിളും സനുവും. ഗ്രന്‍ഥം ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുകയാണ് ട്വിങ്കിൾ. ശനിയാഴ്ച വൈകിട്ട് ഷോപ്പിങ് കഴിഞ്ഞ് ഇരുവരും മടങ്ങുമ്പോള്‍ ആണ് സംഭവം ഉണ്ടായത്.
ശനിയാഴ്ച രാത്രി 7.45 ഓടെ, ജോലിക്ക് ശേഷം വീട്ടുസാധനങ്ങളും വാങ്ങി ഇരുവരും നടക്കുന്നതിനിടയിലാണ് സംഭവം. വീട് എത്താൻ 5 മിനിറ്റ് ബാക്കിയുള്ളപ്പോൾ എതിരെ വന്ന യുവതിയാണ് ആക്രമണം അഴിച്ചുവിട്ടത്.
ഒരു പ്രകോപനവും കൂടാതെ കടുത്ത വംശീയ ചുവയുള്ള വാക്കുകള്‍ കൊണ്ട് ശകാരം യുവതി പൊടുന്നനെ ഇതുവരെയും പിടിച്ചു തള്ളുകയായിരുന്നു. തള്ളലിൽ ഇരുവരും താഴെ വീണു.
വീഴ്ചയിൽ ട്വിങ്കിളിന് കൈമുട്ട് ചതഞ്ഞു തൊലി ഉരഞ്ഞുള്ള പരിക്കുണ്ട്. കൈക്കുഴയ്ക്കും പരിക്കുണ്ട്. ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്നും നിസ്സഹകരണ മനോഭാവമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ഇന്ന് ജോലി സ്ഥലത്തെത്തി സ്പീക്ക് അപ്പ് ഗാര്‍ഡിയന്‍ അടക്കമുള്ള വംശീയതയ്ക്ക് എതിരെ നടപടിയെടുക്കുന്ന ഔദ്യോഗിക സംവിധാനങ്ങളെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ട്വിങ്കിള്‍.
പൊതുവെ ശാന്തമായ ഗ്രന്തമില്‍ ഇത്തരം ഒരു സംഭവം ഉണ്ടായതു പ്രദേശത്തെ മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.