അയർലൻഡിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു
അയർലൻഡിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു. അയര്‍ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളും, കേരളാ വോളിബോള്‍ ക്ലബ്ബിന്റെ സ്ഥാപക സാരഥികളില്‍ ഒരാളുമായിരുന്ന ജോണി ജോസഫ് കിഴക്കേക്കര (61 )ആണ് വിടവാങ്ങിയത്.
ഇന്നലെ രാവിലെ പതിവ് നടത്തത്തിനായി ഇറങ്ങിയ ജോണി വഴിയില്‍ തളര്‍ന്നുവീഴുകയായിരുന്നു.
അടിയന്തര ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷാന്റി ജോസഫാണ് ഭാര്യ ,മക്കള്‍ .ജോസ്വിന്‍ (മെഡിക്കല്‍ സ്റ്റുഡന്റ് ,ബള്‍ഗേറിയ) , ജോഷ് വിന്‍ (സെന്റ് ഡെക്ക്ല്‍നസ് ,കാബ്ര ) എന്നിവര്‍ മക്കളാണ്.
അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ചൂടേറിയ ജൂൺ
അയര്‍ലണ്ടിലെ മലയാളി വോളിബോള്‍ കളിക്കാരുടെ സംഘടനയായ കേരളാ വോളിബോള്‍ ക്ലബ്ബിന്റെ ആദ്യകാലസംഘാടകന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്നു ജോണി ജോസഫ്.
കണ്ണൂര്‍ തളിപ്പറമ്പ് പടപ്പേങ്ങാട് ബാലേശുഗിരി സ്വദേശിയായ ജോണി ജോസഫ് ബ്ലാഞ്ചസ്ടൗണ്‍ ഹോളിസ്ടൗണിലായിരുന്നു താമസിച്ചിരുന്നത്.
ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായി നീണ്ടകാലത്തെ സേവനത്തിന് ശേഷം കുടുംബത്തോടൊപ്പം അയര്‍ലണ്ടിലേക്ക് കുടിയേറിയ അദ്ദേഹം അയര്‍ലണ്ടിലെങ്ങും സുദൃഢമായ ബന്ധങ്ങള്‍ സൂക്ഷിച്ചയാളായിരുന്നു.
ആസ്‌ട്രേലിയയിലേയ്ക്ക് കുടിയേറി പെര്‍ത്തില്‍ താമസമാക്കിയെങ്കിലും ,ഒരു വര്‍ഷത്തിന് ശേഷം ,അയര്‍ലണ്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.
നാട്ടുകാര്‍ക്കിടയില്‍ ‘പട്ടാളം ജോണിചേട്ടന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്.
പൊതുദര്‍ശനവും, സംസ്‌കാരവും,സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.
ഐറിഷ് ജോലിക്കാരെ പിരിച്ച് വിട്ട് ഇന്ത്യക്കാർക്ക് ജോലി നൽകാനൊരുങ്ങി അയർലണ്ടിലെ പ്രമുഖ കമ്പനി..! കാരണം….
അയർലൻഡ്, യുകെ, യുഎസ് എന്നിവിടങ്ങളിലായി 150 ഓളം ജോലികൾ പ്രൈമാർക്ക് വെട്ടിക്കുറയ്ക്കുമെന്ന് റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ പെന്നിസ് (PENNEYS) എന്നറിയപ്പെടുന്ന പ്രൈമാര്‍ക്ക് സ്ഥിരീകരിച്ചു.
യു കെ, യു എസ് എന്നിവിടങ്ങളിലെ 50 ജീവനക്കാരെയും ഡബ്ലിനിലെ തൊഴിലാളികളെയുമാണ് പിരിച്ചുവിടുന്നത്. ഡബ്ലിനിലെ അന്താരാഷ്ട്ര ആസ്ഥാനത്ത് ഏകദേശം 100 പിരിച്ചുവിടലുകൾ ഉണ്ടാകും.
അതായത് തലസ്ഥാനത്തെ കമ്പനിയുടെ 1,500 ജീവനക്കാരിൽ ഏകദേശം 7 ശതമാനം പേരെ ഇത് ബാധിക്കും.
ജനങ്ങൾ, സംസ്കാരം, ധനകാര്യം, സംഭരണം എന്നീ മേഖലകളിലാണ് 150 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
പകരം ജോലികള്‍ ഇന്ത്യന്‍ കമ്പനിക്ക് ഔട്ട് സോഴ്സ് ചെയ്യും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐടി സേവനങ്ങളിലും മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗിലും വൈദഗ്ദ്ധ്യമുള്ള ഇന്ത്യന്‍ കമ്പനി ആക്സെഞ്ചറുമായാണ് ധാരണയിലെത്തിയത്.
ജോലിനഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് എല്ലാ സഹായവും പിന്തുണയും ഉടന്‍ നല്‍കുമെന്ന് സാമൂഹിക സുരക്ഷാ മന്ത്രി ദാര കലേറി പറഞ്ഞു.ഇവരെ ബദല്‍ തൊഴിലുകള്‍ കണ്ടെത്താന്‍ സഹായിക്കും.
ആവശ്യമെങ്കില്‍ വിദ്യാഭ്യാസം, പരിശീലനം തുടങ്ങിയവയും ലഭ്യമാക്കും
ഐറിഷുകാരെ പിരിച്ചുവിട്ട് ഇന്ത്യന്‍ തൊഴിലാളികളെ നിയമിക്കാനുള്ള നീക്കം തൊഴില്‍ രംഗത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. പിരിച്ചുവിടല്‍ തീരുമാനം വിനാശകരമാണെന്ന് ലേബര്‍ ടി ഡി മേരി ഷെര്‍ലക്ക് അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്രതലത്തില്‍ വളരുന്നതിന് പ്രവര്‍ത്തന മാതൃക വികസിപ്പിക്കേണ്ടതുണ്ടെന്ന് പ്രൈമാര്‍ക്ക് വക്താവ് പറഞ്ഞു.ഇതിന്റെ ഭാഗമായാണ് പ്രൈമാര്‍ക്കിന്റെ വിവിധ സപ്പോര്‍ട്ട് ജോലികള്‍ മുംബൈയിലെ ആക്സെഞ്ചറിന് നല്‍കുന്നതെന്നും വക്താവ് സൂചിപ്പിച്ചു.
ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി വകുപ്പില്‍ നിന്നുള്ള ഒരു സംഘം തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കാലിയറി കൂട്ടിച്ചേര്‍ത്തു.
നിയമം അനുശാസിക്കുന്നതുപോലെ, എന്റർപ്രൈസ് മന്ത്രി പീറ്റർ ബർക്ക്, ചെറുകിട ബിസിനസ്, റീട്ടെയിൽ സഹമന്ത്രി അലൻ ഡില്ലൺ എന്നിവരെ കമ്പനിയുടെ കൂട്ടായ പിരിച്ചുവിടൽ പദ്ധതിയെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.
“ഈ വാർത്ത ബാധിച്ച സഹപ്രവർത്തകർക്ക് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, കഴിയുന്നത്ര അവരെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രവർത്തിക്കും.” കമ്പനി വക്താവ് അറിയിച്ചു.