ട്രക്കിംഗ് നടത്തുന്നതിനിടെ മലയാളി ഡോക്ടറിന് ദാരുണാന്ത്യം.ആനമലൈ കടുവ സങ്കേതത്തിൽ ട്രക്കിംഗ് നടത്തുന്നതിനിടെ തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സൽ ( 26 ) ആണ് കുഴഞ്ഞുവീണു മരിച്ചത്.
ടോപ് സ്ലിപ്പിൽ വെച്ച് അജ്സൽ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന്. വനം വകുപ്പിന്റെ ആംബുലൻസിൽ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആനമലൈ പൊലീസ് കേസെടുത്തിട്ടുണ്ട്.
എല്ലാ പ്രതീക്ഷയും അസ്തമിച്ചു: ‘സന്താര’ അനുഷ്ഠിച്ച് മരണം വരിച്ച് 3 വയസ്സുകാരി പെൺകുട്ടി…!
അസുഖം മാറില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ മൂന്നുവയസ്സുകാരി പെൺകുട്ടിയെ മരണം വരെ ഉപവസിക്കാന്‍ അനുവദിച്ച് മരണത്തിലേക്ക് നയിച്ച് മാതാപിതാക്കള്‍. മധ്യപ്രദേശിലെ ഇൻഡോറിലാണ് മാതാപിതാക്കൾ കുട്ടിയെ
ജൈനമതപ്രകാരമുള്ള ‘സന്താര’ എന്ന അനുഷ്ഠാനത്തിന് കുട്ടിയെ വിധേയയാക്കിയത്.
മകള്‍ രോഗം മൂലം കഷ്ടപ്പെടുന്നത് കണ്ടുനില്‍ക്കാനായില്ലെന്നും അതുകൊണ്ടാണ് തീരുമാനമെടുക്കാന്‍ പ്രയാസമുണ്ടായെങ്കിലും സന്താരയാണ് നല്ലതെന്ന് തോന്നിയതെന്നും വര്‍ഷ ജൈന്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു.
ജൈന മതത്തിലെ ഒരു ആത്മീയചാര്യൻ നിര്‍ദേശിച്ചതനുസരിച്ചാണ് മാതാപിതാക്കള്‍ ഇതിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകമകള്‍ വിയന ജൈന്‍ മാര്‍ച്ച് 21ന് അന്തരിച്ചതായി മാതാപിതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് വിയനയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയും തുടര്‍ചികിത്സയും പരാജയപ്പെട്ടതോടെയാണ് കുടുംബം ആത്മീയോപദേശത്തിനായെത്തിയത്.
ഐടി ഉദ്യോഗസ്ഥരായ പീയുഷും വര്‍ഷ ജൈനുമാണ് വിനയയുടെ മാതാപിതാക്കള്‍. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കുഞ്ഞിന് പ്രയാസം നേരിട്ടതോടെ മാര്‍ച്ച് 21ന് ജൈന സന്ന്യാസിയായ മുനി മഹാരാജിനെ ഇവര്‍ സന്ദര്‍ശിച്ചു.
കുട്ടിയുടെ മരണം ആസന്നമായെന്നും കുട്ടിയ്ക്ക് സന്താരയ്ക്കുള്ള അവസരം നല്‍കാമെന്നും സന്ന്യാസി പറയുകയും മാതാപിതാക്കളുടെ സമ്മതത്തോടെ വിയനയ്ക്ക് സന്താര അനുവദിക്കുകയും ചെയ്തു. തുടർന്ന് അല്‍പ സമയത്തിനുള്ളില്‍ കുട്ടി മരിക്കുകയും ചെയ്തു.
ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സ് വിയനയുടെ പേര് രേഖപ്പെടുത്തുകയും സന്താര അനുഷ്ഠിച്ച് മരണത്തെ പുല്‍കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തതായി മാതാപിതാക്കള്‍ പറഞ്ഞു.
ജൈന മതപ്രകാരം, തന്റെ മരണം ആസന്നമായി എന്നുതോന്നുന്ന ഒരു വ്യക്തി ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് സ്വയം മരണത്തെ വരിക്കുന്ന രീതിയാണ് സന്താര.
അല്‍പാല്‍പമായി ഭക്ഷണവും കുടിനീരും ഒഴിവാക്കി മരണം വരിക്കുകയാണ് ചെയ്യുന്നത്.
മരണം ആസന്നമായിരിക്കുന്ന ആളുകൾക്ക് മാത്രമേ സന്താര അനുഷ്ഠിക്കാന്‍ അനുമതിയുള്ളൂ.
പ്രായാധിക്യം കൊണ്ട് മതപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനാകാത്തവര്‍, ചികിത്സിച്ച് ഭേദമാക്കാനാകാത്ത രോഗമുള്ളവര്‍, ക്ഷാമം പോലുള്ള സന്ദര്‍ഭങ്ങളില്‍ ജീവിക്കേണ്ടിവരുന്നവര്‍-തുടങ്ങിയവര്‍ക്ക് സന്താര അനുഷ്ഠിക്കമെന്ന് ജൈനമതം അനുശാസിക്കുന്നു.
സന്താര തിരഞ്ഞെടുക്കുന്നവര്‍ താന്‍ ചെയ്ത കുറ്റങ്ങളില്‍ പശ്ചാത്തപിക്കണം. തങ്ങളുടെ എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷിച്ച് പ്രിയപ്പെട്ടവരില്‍നിന്ന് മാനസികമായി അകലണം.
മറ്റുള്ളവരോട് പൊറുക്കുകയും തന്റെ തെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കുകയും വേണം. പ്രശാന്തമായ മനസ്സോടെ പ്രാര്‍ഥനകളില്‍ മുഴുകി പതിയെ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മരണം വരെ നിരാഹാരം തുടരണം.
സന്താര ആത്മാവിനെ ശുദ്ധീകരിക്കുമെന്നും നിര്‍വാണപ്രാപ്തിയിലേക്ക് നയിക്കുമെന്നും ജൈനര്‍ വിശ്വസിക്കുന്നു.
ആത്മഹത്യയ്ക്ക് സമാനമായ സന്താരയെ നിയമവിരുദ്ധമായി കണക്കാക്കണമെന്ന് 2015 ല്‍ രാജസ്ഥാന്‍ വിധിച്ചിരുന്നു. എന്നാല്‍ ജൈനമതസ്ഥരില്‍ നിന്ന് പ്രതിഷേധം ശക്തമായതോടെ സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യുകയായിരുന്നു.