രണ്ടു ദിവസമായി പെയ്ത കനത്ത മഴയെ തുടർന്ന് യു.എ.ഇ.യിൽ വിവിധയിടങ്ങളിലുണ്ടായ പ്രളയത്തിൽ സജീവമായി സന്നദ്ധ പ്രവർത്തനങ്ങൾക്ക് മലയാളികളും രംഗത്തും. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും അല്ലാതെയും ഒട്ടേറെ സംഘടനകളാണ് സന്നദ്ധ സേവനത്തിന് ഇറങ്ങിയിരിയ്ക്കുന്നത്. ഫ്‌ളാറ്റുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കൽ, വെള്ളത്തില് കുടുങ്ങിയ വാഹനങ്ങൾ പുറത്തെത്തിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് ഒട്ടേറെ മലയാളികളാണ് സേവന സന്നദ്ധരായി രംഗത്തെത്തിയിരിക്കുന്നത്.
read also: ജപ്പാൻ സന്ദർശിക്കാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്; ഇത്തവണ സന്ദർശിച്ചത് റെക്കോർഡ് സഞ്ചാരികൾ