കൊച്ചി: മലയാള സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Malayalam serials need censoring, says Premkumar)
സീരിയലും സിനിമയും വെബ്‌സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കെെകാര്യം ചെയ്യുന്നത് എന്ന് പറഞ്ഞ നടൻ അത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നും ഓർമിപ്പിച്ചു.
സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി.









