web analytics

രാത്രിയിൽ ശബ്‌ദം കേട്ട് പുറത്തിറങ്ങി; ഇരച്ചെത്തിയ മുഖമൂടി ധാരികൾ വയോധികയുടെ മുഖത്തും ശരീരത്തും മുളകുപൊടി വിതറി സ്വർണാഭരണം കവർന്നു

രാത്രിയിൽ ശബ്‌ദം കേട്ട് പുറത്തിറങ്ങി; ഇരച്ചെത്തിയ മുഖമൂടി ധാരികൾ വയോധികയുടെ മുഖത്തും ശരീരത്തും മുളകുപൊടി വിതറി സ്വർണാഭരണം കവർന്നു

മലപ്പുറം വണ്ടൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി മുഖംമൂടി സംഘം സ്വർണാഭരണങ്ങൾ കവർന്നു.

അമ്പലപ്പാടി ബൈപ്പാസിന് സമീപം താമസിക്കുന്ന ചന്ദ്രമതി (63)യുടെ ഏകദേശം രണ്ട് പവൻ തൂക്കമുള്ള സ്വർണവളകളാണ് മോഷ്ടാക്കൾ കവർന്നത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

വീടിന് പുറത്തുനിന്ന് വലിയ ശബ്ദം കേട്ടതിനെ തുടർന്ന് എന്താണെന്ന് പരിശോധിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം. കുടിവെള്ള ടാങ്കിന് മുകളിൽ തേങ്ങ വീണതാകുമെന്നാണ് ആദ്യം ചന്ദ്രമതി കരുതിയത്.

അടുക്കള വശത്തെ ലൈറ്റ് ഓണാക്കി പുറത്തിറങ്ങിയ ഉടൻ തന്നെ രണ്ട് പേർ ചേർന്ന് മുഖത്തും ശരീരത്തിലും മുളകുപൊടി വിതറി. മൂന്നാമൻ വായ പൊത്തിപിടിച്ചു.

കൈയിലെ വളകൾ ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ, മോഷ്ടാക്കൾ പ്ലയർ/കത്രിക ഉപയോഗിച്ച് വള മുറിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ചന്ദ്രമതിയെ നിലത്തേക്ക് തള്ളിവീഴ്ത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.അടുക്കള വശത്തെ ലൈറ്റിട്ട് പുറത്തിറങ്ങിയ ഉടൻ തന്നെ രണ്ടു പേർ ചേർന്ന് ചന്ദ്രമതിയുടെ മുഖത്തും ശരീരത്തിലും മുളകുപൊടി വിതറി.

മറ്റൊരാൾ വായ പൊത്തിപിടിച്ചു. ഒരാൾ കൈയിലെ വളകൾ ഊരിയെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ പ്ലയർ ഉപയോഗിച്ച് മുറിച്ചെടുത്തു.

ഇതിനിടയിൽ വയോധികയെ നിലത്തേക്ക് തള്ളി വീഴ്‌ത്തിയ ശേഷം മോഷ്‌ടാക്കൾ അവിടെ നിന്നും കടന്നു കളഞ്ഞു.

നിലത്ത് വീണു കിടന്ന ചന്ദ്രമതി ബഹളം വച്ചതോടെ സമീപത്തെ വീടുകളിൽ താമസിക്കുന്ന ബന്ധുക്കൾ ഓടിയെത്തുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും മോഷ്‌ടാക്കളെ കണ്ടെത്താനായില്ല.

ഇന്ന് രാവിലെ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പരേതനായ വിമുക്തഭടൻ പാലിക്കത്തോട്ടിൽ വിജയകുമാറിന്റെ ഭാര്യയാണ് ചന്ദ്രമതി.

നിലത്ത് വീണുകിടന്ന ചന്ദ്രമതി ബഹളം വെച്ചതോടെ സമീപവാസികളും ബന്ധുക്കളും ഓടിയെത്തി. പരിക്കേറ്റ ചന്ദ്രമതി സർക്കാർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

വിവരം അറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

ഇന്ന് രാവിലെ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പരേതനായ വിമുക്തഭടൻ പാലിക്കത്തോട്ടിൽ വിജയകുമാറിന്റെ ഭാര്യയാണ് ചന്ദ്രമതി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

English Summary

An elderly woman was attacked and robbed at her home in Vandoor, Malappuram. Three masked men allegedly entered the house, sprayed chilli powder on her face and body, and cut off around two sovereigns of gold bangles using pliers when they could not remove them by force. The victim, Chandramathi (63), who lives alone, was injured while resisting and was treated at a government hospital. Police have registered a case and launched an investigation, but the suspects remain at large.

malappuram-vandoor-elderly-woman-robbery-chilli-powder-attack

malappuram, vandoor, robbery, elderly attacked, gold theft, chilli powder attack, kerala crime news

spot_imgspot_img
spot_imgspot_img

Latest news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Other news

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

വാഴയിലയിൽ അവലും മലരും പഴവുമായി സ്റ്റേഷനിലെത്തി ‘നിന്നെ ഞാൻ ശരിയാക്കു’മെന്ന് ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം

സ്റ്റേഷനിലെത്തി ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം ഇരവിപുരം: ഇരവിപുരം പൊലീസ്...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടുത്തം: ചരക്ക് കത്തിനശിച്ചു: വീഡിയോ

വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടുത്തം: ചരക്ക് കത്തിനശിച്ചു വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ...

Related Articles

Popular Categories

spot_imgspot_img