ഗൾഫിൽ നിന്ന് അവധിക്കെത്തി; മലപ്പുറത്ത് വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം
മലപ്പുറം: പെരുവള്ളൂർ പറമ്പിൽ പീടികയിൽ ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു.
വേങ്ങര പാക്കടപ്പുറം മാടംചിന കൊട്ടേക്കാട്ട് പരേതനായ മമ്മിതുവിന്റെ മകൻ നിസാർ (32) ആണ് മരിച്ചത്. ജനുവരി 11 ഞായറാഴ്ചയാണ് അപകടം നടന്നത്.
പടിക്കൽ–കരുവാങ്കല്ല് റോഡിലെ പെരുവള്ളൂർ പറമ്പിൽ പീടിക പെട്രോൾ പമ്പിന് മുന്നിൽ പമ്പിലേക്ക് കയറുന്നതിനിടെ എതിരെ വന്ന കാറിടിച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിസാറിനെയും സുഹൃത്ത് മുനീറിനെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുനീർ (24) അപകടം നടന്ന ദിവസം തന്നെ മരിച്ചു. നിസാർ പിന്നീട് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മാതാവ്: ഉമ്മു ജമീല
ഭാര്യ: ഷബാന
മക്കൾ: മുഹമ്മദ് അഫ്സാൻ, ഹിനാറ
പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മാടംചിന ജുമാ മസ്ജിദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഗൾഫിലായിരുന്ന നിസാർ ഏതാനും ആഴ്ചകൾക്ക് മുൻപാണ് നാട്ടിലെത്തിയത്.
English Summary
The second victim of a road accident at Peruvallur Parambil Peedika in Malappuram has died. Nisar (32), a native of Pakadappuram, Vengara, succumbed to injuries while undergoing treatment. The accident occurred on January 11 when a car collided with a bike near a petrol pump. His friend Muneer (24) had died earlier. Nisar had returned from the Gulf a few weeks ago.
malappuram-peruvallur-bike-car-accident-nisar-death
Malappuram News, Road Accident, Peruvallur, Vengara, Bike Accident, Kerala News, Gulf Returnee, Fatal Accident









