web analytics

മലപ്പുറത്ത് ഇത്രയധികം പോക്സോ കേസ് വരാൻ കാരണം ഇതാണ്…

മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറം ജില്ലയിലെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ വർഷം മാർച്ച് വരെ മാത്രം മലപ്പുറത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 117 പോക്സോ കേസുകളാണ്. 2024ൽ മലപ്പുറത്ത് റിപ്പോർട്ട് ചെയ്ത ആകെ പോക്സോ കേസുകളുടെ എണ്ണം 504 ആയിരുന്നു.

അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും നേരിടുന്ന അതിക്രമം, പ്രണയ ബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയവയാണ് മലപ്പുറത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

മലപ്പുറത്ത് പോക്സോ കേസുകൾ കൂടാനുള്ള കാരണവും അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ജനസംഖ്യയുള്ളത് മലപ്പുറത്തായതിനാലാണ് കേസുകളുടെ എണ്ണത്തിൽ മുന്നിലാവാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.

പോക്‌സോ കേസുകളെ സംബന്ധിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അവബോധം വർദ്ധിച്ചതും കേസുകളുടെ എണ്ണം ക്രമാധീതമായി കൂടാൻ കാരണമായിട്ടുണ്ട്. ഇതിനാൽ കേസ് നൽകാൻ മടിക്കുന്ന പ്രവണതയിൽ കുറവ് വന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

പോക്‌സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. വിചാരണാ നടപടികൾ നീണ്ടുപോകുന്നതിനാൽ ഇരകളായ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോവുന്ന സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോവാൻ താല്പര്യപ്പെടുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. കോടതിക്ക് പുറത്ത് വച്ച് തന്നെ നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കുന്ന രീതിയും ഇപ്പോൾ നിലവിലുണ്ടെന്നും പറയപ്പെടുന്നു.

മലപ്പുറം ജില്ലയിൽ കഴിഞ്ഞ വർഷം 504 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. 2023, 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 499, 526, 462 എന്നിങ്ങനെയായിരുന്നു.

മലപ്പുറം ജില്ലയിൽ കഴിഞ്ഞ അഞ്ചു വർഷം റിപ്പോ‌ർട്ട് ചെയ്യപ്പെട്ട പോക്സോ കേസുകളുടെ എണ്ണം

2021 – 462
2022 – 526
2023 -499
2024 – 504
2025 -117

അതേസമയം, കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ഇടുക്കി ജില്ലയാണ് ഏറ്റവും പിന്നിൽ. ഇവിടെ രജിസ്റ്റർ ചെയ്യുന്ന പോക്സോ കേസുകളുടെ എണ്ണവും വളരെ കുറവാണ്. ഈ വർഷം മാർച്ചുവരെ 51 പോക്സോ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

Other news

നടുക്കുന്ന ക്രൂരത ! എച്ച്.ആർ മാനേജറെ കൊന്ന് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിലാക്കി കാമുകൻ; ആഗ്രയെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു…

ആഗ്രയെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു… ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് യുവതിയെ കാമുകന്‍...

ഗുരുതര പിഴവ്…! പാരസെറ്റമോൾ നൽകിയത് ഓവർഡോസിൽ; എട്ട് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവിതം പ്രതിസന്ധിയിൽ

പാരസെറ്റമോൾ നൽകിയത് ഓവർഡോസിൽ; കുഞ്ഞിന്റെ ജീവിതം പ്രതിസന്ധിയിൽ ഗ്ലാസ്‌ഗോയിലെ റോയൽ ഹോസ്പിറ്റൽ...

കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായി വാഹനം ഓടിച്ചു; പിതാവിനെതിരെ  കേസെടുത്ത് പൊലീസ്

കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായി വാഹനം ഓടിച്ചു; പിതാവിനെതിരെ  കേസെടുത്ത്...

കോഴിയുമായി ഓടിയ ജഡയുള്ള മൃഗത്തിന്റെ പിന്നാലെ രായമംഗലത്തുകാർ

കോഴിയുമായി ഓടിയ ജഡയുള്ള മൃഗത്തിന്റെ പിന്നാലെ രായമംഗലത്തുകാർ രായമംഗലം ∙ ഒരു കോഴിയുടെ...

Related Articles

Popular Categories

spot_imgspot_img