മഴ ആരംഭിച്ചതിൻ്റെ പശ്ചാത്തലത്തിൽ ഇടുക്കി മലങ്കര ഡാമിൻ്റെ അഞ്ച് ഷട്ടറുകൾ ഞായറാഴ്ച രാവിലെ 7.30 ന് 20 സെൻ്റിമീറ്റർ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കി. ശനിയാഴ്ച രണ്ട് ഷട്ടറുകൾ തുറന്നിരുന്നു. നിലവിൻ 41.20 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയായ 41.50 അടിയിലേക്ക് എത്തിയാൽ ആറു ഷട്ടറുകളും ഉയർത്തും. വെള്ളമൊഴുക്ക് കൂടുന്നതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Read also: തോട്ടം നിറയെ കായ്ച്ചു കിടക്കുന്ന ആപ്പിൾ മരങ്ങൾ; കാശ്മീരിലല്ല കേരളത്തിൽ !