നിയമപോരാട്ടത്തിനൊരുങ്ങി ‘JSK’

നിയമപോരാട്ടത്തിനൊരുങ്ങി ‘JSK’

കൊച്ചി: സുരേഷ് ഗോപി, അനുപമ പരമേശ്വരൻ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ജെഎസ്‌കെ-ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ അണിയറപ്രവർത്തകർ നിയമപോരാട്ടത്തിനൊരുങ്ങുന്നു.

സെൻസർ സർട്ടിഫിക്കറ്റ് നൽകാതെ ചിത്രത്തിന്റെ പ്രദർശനാനുമതി വൈകിപ്പിക്കുന്നതിനെതിരെയാണ് നടപടി.

പ്രദർശനാനുമതി നൽകണമെന്നാവശ്യപ്പെട്ട് കോസ്മോ എന്റർടെയിനിങ് ഹൈക്കോടതിയെ സമീപിച്ചു. ഇവർ ഫയൽ ചെയ്ത ഹർജി ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് ബുധനാഴ്ച പരിഗണിക്കും.

ജൂൺ 12-ന് ആണ് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയത്. എന്നാൽ സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു.

സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ജാനകി എന്നായതാണ് സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ കാരണമെന്നു അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും അണിയറപ്രവർത്തകർ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കാരണംപോലും പറയാതെയാണ് പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നതെന്ന് സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കഥ സിനിമയാക്കിയിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയുടെ ടൈറ്റിലും കഥാപാത്രത്തിന്റെ പേരും മാറ്റണമെന്നാണ് സെൻസർ ബോർഡ് വാക്കാൽ പറഞ്ഞത്.

എന്നാൽ, അങ്ങനെ ചെയ്യണമെങ്കിൽ കോടിക്കണക്കിന് രൂപയുടെ ചെലവും സമയനഷ്ടവും നേരിടേണ്ടിവരുമെന്നും പ്രവീൺ വ്യക്തമാക്കി.

സെൻസർ ബോർഡ് ഇതുവരെ കാരണം കാണിച്ചുകൊണ്ടുള്ള നോട്ടീസ് നൽകാത്തതിനാൽ സിനിമയുടെ റിലീസ് സംബന്ധിച്ച് ഏറെ ആശങ്കയിലാണെന്നും സംവിധായകൻ പ്രവീൺ പറഞ്ഞു.

JSK യുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാൾ ബിജെപിക്കാരനാണ്. അദ്ദേഹം കാണാത്ത എന്താണ് ബോർഡ് കണ്ടതെന്ന് അറിയില്ല എന്നും സംവിധായകൻ പറഞ്ഞു.

എന്നാൽ നിങ്ങൾ നിങ്ങളുടെ വഴിക്ക് പോകൂവെന്നാണ് ചിത്രത്തിലെ നായകനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയെ ബന്ധപ്പെട്ടപ്പോൾ പ്രതികരണമെന്നും പ്രവീൺ പറഞ്ഞു.

പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ വിഭാഗത്തിൽപ്പെട്ട ചിത്രമാണ് ജെഎസ്‌കെ-ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള.

ചിത്രത്തിൽ സുരേഷ്ഗോപിക്കൊപ്പം അനുപമ പരമേശ്വരനാണ് മറ്റൊരു മുഖ്യ കഥാപാത്രമായി അഭിനയിക്കുന്നത്.

കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫാനീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.

അനുപമ പരമേശ്വരന് പുറമേ ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളായി എത്തുന്നത്. ജൂൺ 27-നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.

നടന്റെ ഓഡിയോ സംഭാഷണം ചങ്ക് തകർത്തു; മകനെ പോലും വെറുതെ വിട്ടില്ല; മോഹൻലാൽ ബ്രേക്ക് എടുത്തതിന് പിന്നിൽ

കൊച്ചി: താര സംഘടനയുമായി അകലം പാലിക്കാന്‍ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍ യുവ നടന്റെ ഓഡിയോ സംഭാഷണവും കാരണമായെന്ന് റിപ്പോർട്ട്.

തീര്‍ത്തും മോശക്കാരനാകും വിധം മോഹൻ ലാലിനെ കുറ്റപ്പെടുത്തി യുവ നടന്‍ സംസാരിക്കുന്ന ഓഡിയോയാണ് അമ്മയിലെ ഭാരവാഹിത്തം വേണ്ടെന്ന തീരുമാനത്തിലേക്ക് ലാലിനെ എത്തിച്ചതെന്ന് സിനിമ രംഗത്തുള്ളവർ പറയുന്നു.

നടൻ്റെ ഓഡിയോയില്‍ ലാലിന്റെ മകനേയും കുറ്റപ്പെടുത്തുന്നുണ്ട്. ഈ സംഭാഷണം ലാലും കേള്‍ക്കാന്‍ ഇട വന്നിരുന്നു.

ഇങ്ങനെ തന്നെ പരിഹസിക്കുന്നവര്‍ക്ക് വേണ്ടി നിലകൊള്ളേണ്ടതില്ലെന്ന നിലപാടില്‍ മോഹൻലാല്‍ എത്തുകയായിരുന്നു.

സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ലാലിന്റെ മകന്‍ പ്രണവ് ഒരു കാര്യത്തിലും ഇടപെടാറില്ലാത്ത ആളാണ്.

പ്രണവ്ആരുമായും മത്സരത്തിനും പോകാറില്ല. സൂപ്പര്‍ ഹിറ്റുകളിലെ നായകനാണെങ്കിലും അതിന്റെ ബഹളങ്ങളിലേക്ക് പോലും പ്രണവ് ഒരിക്കലും പോകാറില്ല.

ഈ സാഹചര്യത്തില്‍ മകനെതിരായ നടന്റെ വിമര്‍ശനം ലാലിനെ ഏറെ വേദനിപ്പിച്ചിരുന്നു. ഇതുകൊണ്ട് കൂടിയാണ് അമ്മയില്‍ നിന്നും ‘ബ്രേക്ക്’ എടുക്കാനുള്ള ലാലിന്റെ തീരുമാനം വന്നത്.

Summary: The makers of the film JSK – Janaki V/S State of Kerala, starring Suresh Gopi and Anupama Parameswaran, are gearing up for legal action against the delay in granting screening permission due to the pending censor certificate.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് സമരം പിൻവലിച്ചു 'തിരുവനന്തപുരം: ​ഗതാ​ഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്വകാര്യ...

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …?

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …? കൊണ്ടോട്ടി: കേരളത്തിലെ കണ്ണികളുള്ള അന്താരാഷ്ട്ര...

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം...

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ “തനിക്കിപ്പോൾ ഇനി ഒമ്പത് മാസം മാത്രമേ...

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കോട്ടയം: തെങ്ങിന് മുകളിൽ...

വന്യജീവി ആക്രമണം; 2 വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ

വന്യജീവി ആക്രമണം; രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ കൊച്ചി: വന്യജീവി ആക്രമണങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img