അമേരിക്കൻ വിസ നയങ്ങളിലെ പരിഷ്കാരങ്ങൾ ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ പലരെയും പ്രതിസന്ധിയിലാക്കി. ഇന്ത്യയിൽ നിന്നുള്ളവർക്ക് കുടിയേറ്റത്തിനല്ലാത്ത വിസ പുതുക്കുന്നതിന് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കുന്ന ഡ്രോപ്ബോക്സ് സംവിധാനത്തിൽ യുഎസ് മാറ്റം വരുത്തിയതാണ് ഇതിൽ പ്രധാനം.
യുഎസ് കോൺസുലേറ്റിൽ നേരിട്ട് ഹാജരാകാതെ തന്നെ വിസ പുതുക്കുന്ന രീതിയാണ്.ഡ്രോപ്പ്ബോക്സ് .വിസ പുതുക്കലിന് ഏറെ സൗകര്യമായിരുന്നു ഈ ഡ്രോപ്ബോക്സ് പ്രോഗ്രാം. പുതിയ മാറ്റം അനുസരിച്ച് വിസ കാലാവധി കഴിഞ്ഞ് പന്ത്രണ്ട് മാസത്തിനുള്ളിൽ മാത്രമേ ഡ്രോപ്ബോക്സ് പ്രോഗ്രാമിൽ അപേക്ഷിക്കാനാവൂ. മുൻപ് ഇത് ഇത് 48 മാസമായിരുന്നു.
മുൻപ്, യോഗ്യതയുള്ളവർ വീസ പുതുക്കുന്നതിനുള്ള അവശ്യരേഖകളെല്ലാം എംബസികളിലെയോ കോൺസുലേറ്റുകളിലെയോ ഡ്രോപ്ബോക്സുകളിൽ നിക്ഷേപിച്ചാൽ മതിയായിരുന്നു. എഫ്–1 വിദ്യാർഥി വിസയിൽ യുഎസിലെത്തി എച്ച്–1 ബി വിഭാഗത്തിലേക്ക് മാറ്റം ലഭിക്കുമ്പോഴും മറ്റും ഇത് ഏറെ ഉപകാരമായിരുന്നു.എന്നാൽ, ഇനി വിസ കാലാവധി തീർന്നവർക്ക് 12 മാസത്തിനുള്ളിൽ അതേ തരത്തിലുള്ള വിസ പുതുക്കാൻ മാത്രമേ ഡ്രോപ്ബോക്സ് സംവിധാനം ഉപയോഗിക്കാനാവൂ. ഇതാണ് തിരിച്ചടിയായിരിക്കുന്നത്.
Content Summary: US changes Dropbox system to eliminate in-person interviews for visa renewals for Indians