അടിമുതൽ മുടി വരെ കാണാം; 540 ഡിഗ്രി ക്യാമറ കാമറ മുതൽ Bring Your Own Device ഫീച്ചർ വരെ; മഹീന്ദ്രയുടെ XUV 7XO ജനുവരി 5ന്
മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയായ XUV700ന് പൂർണമായ രൂപമാറ്റം നൽകി ‘XUV 7XO’ എന്ന പുതിയ പേരിൽ വാഹനം ജനുവരി 5ന് ഔദ്യോഗികമായി പുറത്തിറക്കും.
ഡിസൈനിലും സാങ്കേതിക സവിശേഷതകളിലും വലിയ മാറ്റങ്ങളോടെയാണ് XUV 7XOയുടെ വരവ്.
ഇലക്ട്രിക് എസ്‌യുവിയായ XEV 9Sനോട് ഏറെ സാമ്യമുള്ള ഡിസൈൻ ഭാഷയാണ് പുതിയ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്.
മഹീന്ദ്ര പുറത്തിറക്കിയ പുതിയ ടീസർ വീഡിയോയിൽ ശ്രദ്ധേയമായ ഫീച്ചറാണ് 540 ഡിഗ്രി ക്യാമറ. ഡിസംബർ 15 മുതൽ XUV 7XOയുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.
540 ഡിഗ്രി ക്യാമറ എന്താണ്?
വാഹനത്തിന്റെ മുന്നിലും പിന്നിലും വശങ്ങളിലും ഘടിപ്പിച്ച ക്യാമറകൾ വഴി ചുറ്റുമുള്ള കാഴ്ചകൾ നൽകുന്നതാണ് 360 ഡിഗ്രി ക്യാമറ.
ഇതിന് പുറമെ വാഹനത്തിന്റെ അടിഭാഗം വരെ ദൃശ്യവൽക്കരിക്കുന്ന സംവിധാനമാണ് 540 ഡിഗ്രി ക്യാമറ.
ഓഫ്-റോഡിംഗ് സമയത്തും കല്ലുകളും കുഴികളും നിറഞ്ഞ വഴികളിലും വാഹനം നിയന്ത്രിക്കാൻ ഇത് ഏറെ സഹായകമാണ്. ഇന്ത്യൻ വിപണിയിൽ ഈ ഫീച്ചർ ആദ്യം അവതരിപ്പിച്ചത് 2025ൽ പുറത്തിറങ്ങിയ ടാറ്റ ഹാരിയർ ഇവിയിലൂടെയാണ്.
ലാൻഡ് റോവർ പോലുള്ള പ്രീമിയം വാഹനങ്ങളിലാണ് സാധാരണയായി ഈ സംവിധാനം ലഭ്യമാകുന്നത്.
മറ്റ് പ്രധാന ഫീച്ചറുകൾ
XEV 9Sൽ കണ്ട ‘Bring Your Own Device’ (BYOD) ഫീച്ചർ XUV 7XOയിലും ഉണ്ടാകും. യാത്രികർക്ക് അവരുടെ ഡിജിറ്റൽ ഉപകരണങ്ങൾ കോ-ഡ്രൈവർ ഡിസ്‌പ്ലേയുമായി കണക്ട് ചെയ്യാൻ ഇതിലൂടെ സാധിക്കും.
രണ്ടാം നിരയിലെ യാത്രികർക്കായി സീറ്റ് ബാക്ക് ടാബ് ഹോൾഡറുകളും 65W ടൈപ്പ്-സി USB ചാർജറുകളും ലഭിക്കും.
ഇൻഫോടെയ്ൻമെന്റിനായി പുതിയ Adrenox Plus AI ഒഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർക്ക് 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും രണ്ട് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനുകളും ലഭിക്കും. സുരക്ഷയ്ക്കായി ലെവൽ 2 ADAS സംവിധാനങ്ങളും പ്രതീക്ഷിക്കാം.
ഇലക്ട്രിക് ബോസ് മോഡ് വഴി പിന്നിലെ യാത്രികർക്ക് കൂടുതൽ ലെഗ് റൂം നൽകാനും കഴിയും. എൻജിൻ ഓപ്ഷനുകളിൽ മാറ്റമില്ല;
2.0 ലീറ്റർ ടർബോ പെട്രോൾ, 2.0 ലീറ്റർ ഡീസൽ എൻജിനുകൾ 6 സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളോടെയായിരിക്കും തുടരുമെന്ന് സൂചന.
English Summary
Mahindra will launch the revamped XUV 7XO on January 5, featuring major design updates and advanced technology including a 540-degree camera system. The SUV will offer enhanced safety, premium infotainment features, and retain existing engine options, positioning it as a tech-forward upgrade to the XUV700.
mahindra-xuv-7xo-launch-540-degree-camera-features
Mahindra, XUV 7XO, XUV700 facelift, SUV launch, 540 degree camera, Indian automobiles, car features, auto news









