2 ലക്ഷം നിക്ഷേപിച്ചാൽ നല്ലൊരു തുക കയ്യിൽ കിട്ടും; മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് നിക്ഷേപ പദ്ധതി 2025 മാർച്ച് 31 വരെ

പെൺകുട്ടികൾക്കും വനിതകൾക്കും മുതിർന്ന സ്ത്രീകൾക്കുമായി കേന്ദ്രസർക്കാർ ഏർ​പ്പെടുത്തിയ മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് നിക്ഷേപ പദ്ധതി 2025 മാർച്ച് 31നു ശേഷം തുടരാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്.Mahila Samman Savings Certificate Investment Scheme till 31st March 2025

രാജ്യത്തെ സ്ത്രീകൾക്കിടയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനായി 2023ൽ കേന്ദ്രസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. 7.5 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതി പെൺകുട്ടികൾക്കും വനിതകൾക്കും മുതിർന്ന സ്ത്രീകൾക്കും ഹ്രസ്വകാലത്തേക്ക് കുറഞ്ഞ റിസ്കിൽ നിക്ഷേപിക്കാവുന്ന പദ്ധതിയാണ്. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചുവടെ:

സർക്കാർ പദ്ധതിയായതിനാൽ സുരക്ഷിത നിക്ഷേപമായി മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റിനെ കണക്കാക്കാം. 2025 മാർച്ച് 31 വരെ ഈ പദ്ധതിയിൽ അംഗമാകാം. പ്രായമോ തൊഴിലോ പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് എടുക്കാനും സാധിക്കും. വ്യക്തിഗത അക്കൗണ്ടാണ് ഇതുവഴി ആരംഭിക്കാൻ സാധിക്കുക. നിശ്ചിത ​ഫോറത്തിൽ പോസ്റ്റ് ഓഫിസിൽ അ​പേക്ഷിച്ചാൽ മതിയാകും.

കുറഞ്ഞത് 1000 രൂപയോ 100 രൂപയുടെ ഗുണിതങ്ങളായി പരമാവധി രണ്ടുലക്ഷം രൂപയോ അക്കൗണ്ടിൽ (ഒരു അക്കൗണ്ടിലോ ഒന്നിലധികം അക്കൗണ്ടുകളിലോ) നിക്ഷേപിക്കാം. തുടർന്നുള്ള നിക്ഷേപം അനുവദിക്കില്ല. അക്കൗണ്ട് തുടങ്ങിയ തീയതി മുതൽ രണ്ട് വർഷമായിരിക്കും അക്കൗണ്ടിന്റെ കാലാവധി.

നിലവിലെ നിരക്കായ 7.5 ശതമാനം പലിശ ത്രൈമാസ അടിസ്ഥാനത്തിലാണ് കണക്കാക്കുക. ആറുമാസം പൂർത്തിയായ അക്കൗണ്ടുകൾക്ക് 5.5 ശതമാനം പലിശ നിരക്കിൽ കാലാവധിക്ക് മുമ്പ് തുക പൂർണമായും പിൻവലിക്കാം.

മരണം/അപകടപ്പെടുത്തുന്ന രോഗങ്ങളുടെ ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് 7.5 ശതമാനം പലിശനിരക്കിൽ കാലാവധിക്ക് മുമ്പ് തുക പൂർണമായും പിൻവലിക്കാം. മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിക്ക് നികുതിയിളവില്ല.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img