മഹാലക്ഷ്മി ഭയങ്കര കാന്താരി ആണ്: ദിലീപ്

ഇളയമകള്‍ മഹാലക്ഷ്മിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ തുറന്നു പറഞ്ഞ് നടന്‍ ദിലീപ്. മഹാലക്ഷ്മി യുകെജിയില്‍ ചേര്‍ന്നെന്നും ചെന്നൈയില്‍ ആണ് പഠനമെന്നും ദിലീപ് പറഞ്ഞു. ‘വോയ്സ് ഓഫ് സത്യനാഥന്‍’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കവേയാണ് ഒരു യൂട്യൂബ് ചാനലില്‍ മക്കളുടെ വിശേഷങ്ങള്‍ ദിലീപ് തുറന്നു പറഞ്ഞത്.

”മഹാലക്ഷ്മി ഭയങ്കര കാന്താരി ആണ്. രണ്ടു ദിവസം ഷൂട്ട് ഒക്കെ കഴിഞ്ഞ് ലേറ്റ് ആയിട്ടാണ് ഞാന്‍ ഉറങ്ങിയത്. അവള്‍ യുകെജിയില്‍ ആണ് പഠിക്കുന്നത്. സ്‌കൂളില്‍ പോകുന്നതിനു മുന്‍പേ വിളിച്ചിട്ടുണ്ടാരുന്നു ഞാന്‍ ഫോണ്‍ എടുത്തിട്ടില്ല. ഞാന്‍ ഫോണില്‍ നോക്കുമ്പോ ഒരു വോയ്സ് നോട്ട് അയച്ചേക്കുന്നു. ”അച്ഛനെ ഞാന്‍ ഇന്നലെ വിളിച്ചു, അച്ഛനെ ഞാന്‍ ഇന്നും വിളിച്ചു, ഫോണ്‍ എടുത്തില്ല, ഞാന്‍ പോവാ.” അത് കഴിഞ്ഞു കാവ്യയോട് പറഞ്ഞത്രേ ”ഇനി അച്ഛന്‍ വിളിക്കും നമ്മള്‍ എടുക്കരുത്, അത്രേ നമുക്ക് ചെയ്യാന്‍ പറ്റുള്ളൂ.”

അവള്‍ പഠിക്കുന്നത് ചെന്നൈയില്‍ ആണ്. കാവ്യയും മഹാലക്ഷ്മിയും ചെന്നൈയില്‍ ആണ്. അവള്‍ തന്നെ അവളെ വിളിക്കുന്നത് മാമാട്ടി എന്നാണ്. മഹാലക്ഷ്മി എന്ന പേര് പറയാന്‍ പറ്റാത്തതുകൊണ്ട് എന്ത് പേര് വിളിക്കും എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. മോളുടെ പേരെന്താ എന്നു ചോദിച്ചാല്‍ മഹാലക്ഷ്മി എന്നു പറയണം എന്നൊക്കെ പഠിപ്പിച്ചിരുന്നു. അങ്ങനെ പറഞ്ഞു പറഞ്ഞ് അത് മാമാട്ടിയായി. മൂത്തമകള്‍ മീനൂട്ടിയും മഹാലക്ഷ്മിയും ചെറുപ്പത്തിലേ ഫോട്ടോയില്‍ കാണാന്‍ ഒരേപോലെയാണ്. അവര്‍ രണ്ടും തമ്മില്‍ നല്ല ബോണ്ട് ആണ്.” ദിലീപ് പറയുന്നു.

തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്, റിങ്ങ്മാസ്റ്റര്‍, പാണ്ടിപ്പട, ചൈനാടൗണ്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ റാഫിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിര്‍വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.

വീണ നന്ദകുമാര്‍ ആണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, രമേശ് പിഷാരടി, ജഗപതി ബാബു തുടങ്ങി ഒട്ടേറെ മുന്‍നിര താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ജൂലൈ 14ന് തിയറ്ററുകളിലെത്തും.

 

spot_imgspot_img
spot_imgspot_img

Latest news

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Other news

ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതിയ മാനദണ്ഡങ്ങള്‍

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി സർക്കാർ. മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്ന...

സർവത്ര കൈക്കൂലി; കഴിഞ്ഞ വർഷം വിജിലൻസ് എടുത്തത് 1259 കേസുകൾ; കൂടുതൽ കൈക്കൂലിക്കാർ ഈ വകുപ്പിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ വിജിലൻസിന്റെ പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർധന....

രണ്ടരവയസുകാരിക്ക് ഷവർമ നൽകി; കുഞ്ഞിന്റെ നില ​ഗുരുതരം; ഭക്ഷ്യസുരക്ഷാ വിഭാ​ഗം ഒത്തുകളിക്കുന്നെന്ന് കുടുംബം

മലപ്പുറം: തിരൂരിൽ ഷവർമ കഴിച്ച് അവശനിലയിലായ രണ്ടരവയസുകാരിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു....

‘നേഴ്സി’ലൂടെ മലയാളത്തിൽ അരങ്ങേറ്റം; പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ സിനിമാ നടി പുഷ്പലത അന്തരിച്ചു. 87...

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയെ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുത്തു

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയെ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി....

Related Articles

Popular Categories

spot_imgspot_img