web analytics

അനാഥക്കുട്ടികളുടെ ക്ഷേമത്തിന് 371 കോടി രൂപ; യുഎഇയുടെ പദ്ധതിയിലേക്ക് വൻ തുക സംഭാവന നൽകി എം.എ. യൂസഫലി

അനാഥക്കുട്ടികളുടെ ക്ഷേമത്തിന് 371 കോടി രൂപ; യുഎഇയുടെ പദ്ധതിയിലേക്ക് വൻ തുക സംഭാവന നൽകി എം.എ. യൂസഫലി

അബുദാബി: യുഎഇയിലെ അനാഥകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി നടപ്പാക്കുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ് ഫോർ ഓർഫൻസ്’ പദ്ധതിയിലേക്ക് 15 കോടി ദിർഹം (ഏകദേശം 371 കോടി രൂപ) സംഭാവനയായി നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക താൽപര്യപ്രകാരം അബുദാബി ഔഖാഫ് നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്.

അനാഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും സാമൂഹിക പിന്തുണയും ഉറപ്പാക്കുന്നതിനൊപ്പം അവരുടെ കഴിവുകൾ വികസിപ്പിച്ച് സുരക്ഷിതമായ ഭാവി ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

അബുദാബിയെ ആസ്ഥാനമാക്കി 52 വർഷമായി പ്രവർത്തിക്കുന്ന തനിക്ക്, യുഎഇ പ്രസിഡന്റിന്റെ പിന്തുണയോടെ മുന്നേറുന്ന ഈ മഹത്തര പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് എം.എ. യൂസഫലി പറഞ്ഞു.

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും രാഷ്ട്രമാതാവ് ഫാത്തിമ ബിൻത് മുബാറക്കും ഉയർത്തിപ്പിടിച്ച മാനവിക മൂല്യങ്ങളുടെയും കാരുണ്യപരമ്പരയുടെയും തുടർച്ചയാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബി ഔഖാഫിന്റെ മേൽനോട്ടത്തിൽ പ്രത്യേക നിക്ഷേപ മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. സഹായം അർഹരായ കുട്ടികൾക്ക് കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്.

രാജ്യത്തെ എല്ലാ കുട്ടികൾക്കും മികച്ച അവസരങ്ങളും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ദീർഘകാല ലക്ഷ്യം.

English Summary

Lulu Group Chairman M.A. Yusuffali has contributed AED 150 million (approximately ₹371 crore) to the UAE’s ‘Mother of the Nation Endowment for Orphans’ initiative. Led by Abu Dhabi Awqaf under the patronage of UAE President Sheikh Mohamed bin Zayed Al Nahyan, the project aims to support orphaned children through education, healthcare, and social empowerment. Yusuffali expressed pride in being part of the humanitarian initiative that reflects the UAE’s legacy of compassion and charitable values.

ma-yusuffali-donates-150-million-aed-orphans-uae

MA Yusuffali, Lulu Group, UAE News, Mother of the Nation Endowment, Abu Dhabi, Charity Donation, Orphan Welfare

spot_imgspot_img
spot_imgspot_img

Latest news

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

Other news

കുവൈത്തിൽ ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; തിരുവല്ല സ്വദേശിയായ യുവാവ് അന്തരിച്ചു

കുവൈത്തിൽ ബാഡ്മിന്റൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; തിരുവല്ല സ്വദേശിയായ യുവാവ് അന്തരിച്ചു കുവൈത്ത് സിറ്റി:...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

ഗ്ലാമർ തരംഗമായി ‘ബോഡി ഗ്ലിറ്റർ സ്പ്രേ’; ജെൻ സി ഫാഷനിലെ പുത്തൻ ക്രേസ്

ഗ്ലാമർ തരംഗമായി ‘ബോഡി ഗ്ലിറ്റർ സ്പ്രേ’; ജെൻ സി ഫാഷനിലെ പുത്തൻ...

‘ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം’; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ

'ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം'; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ കണ്ണൂർ:...

എടക്കരയിൽ വഴിയാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം: ഹരിതകർമസേന അംഗത്തിനും തൊഴിലാളിക്കും പരിക്ക്

എടക്കരയിൽ വഴിയാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം: ഹരിതകർമസേന അംഗത്തിനും തൊഴിലാളിക്കും പരിക്ക് എടക്കര:...

Related Articles

Popular Categories

spot_imgspot_img