രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള തുടര്‍ച്ചയായ നീക്കം; പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് എം വി ഗോവിന്ദന്‍

രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള തുടര്‍ച്ചയായ നീക്കത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ലിമെന്ററി ജനാധിപത്യം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഏതൊരു വിവേചനവും പൗരത്വത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ല. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിച്ച് കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കമാണിത്. പൗരത്വനിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും സിപിഐഎമ്മും നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സിപിഐഎമ്മിന് ശക്തമായ നിലപാടുണ്ട്. നിയമം ഒരു കാരണവാശലും കേരളത്തിൽ നടപ്പാക്കില്ല. സമാന ചിന്താഗതിയുള്ളവരെ കൂടെ കൂട്ടി മുന്നോട്ട് പോകണമെന്ന് തന്നെയാണ് അന്നും ഇന്നും സിപിഐഎമ്മിന്റെ നിലപാട്. എന്നാൽ കോൺഗ്രസ് തയ്യാറാകുന്നില്ല. എന്ന് പറഞ്ഞാൽ ബിജെപിയെ സഹായിക്കുന്നതാണ് സതീശന്റെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം വര്‍ഗീയ ധ്രുവീകരണ സൃഷ്ടിച്ച് ജനകീയ വിഷയങ്ങളെ മറികടക്കാന്‍ ആണ് ബിജെപി ശ്രമമെന്നും കള്ളപ്പണം ബിജെപിയുടെ ഫണ്ടിലേക്ക് ഒഴുകിയെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ജനങ്ങള്‍ക്ക് വിശദമാംശങ്ങള്‍ അറിയാനുള്ള അവകാശം ഉണ്ടെന്നാണ് ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി കര്‍ശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബിജെപിയെ സംരക്ഷിക്കാന്‍ നോക്കിയ എസ്ബിഐ വെട്ടിലായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Read Also:കേരളത്തില്‍ മുണ്ടിനീര് പടരുന്നു; ഒരു ദിവസം 190 കേസുകളുടെ വർദ്ധനവ്

 

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ അപ്പീൽ സ്വീകരിച്ച് ഹൈക്കോടതി; എതിർ കക്ഷികൾക്ക് നോട്ടീസ്

തിരുവനന്തപുരം:ഷാരോൺ വധക്കേസിൽ കുറ്റവാളി ഗ്രീഷ്‌മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു....

കാതുകുത്താനായി അനസ്തേഷ്യ; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബംഗളൂരു: കർണാടക ഗുണ്ടൽപേട്ടിൽ കാതുകുത്താനായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു....

എസ്റ്റേറ്റിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കൾ

പാലക്കാട്: പുതുപ്പരിയാരം എസ്റ്റേറ്റിൽ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

അമേരിക്കക്കു പിന്നാലെ അർജന്റീനയും; നിർണായക നീക്കവുമായി പ്രസിഡന്റ് ജാവിയർ മിലെ

ബ്യൂണസ് അയേഴ്‌സ്: അമേരിക്കക്കു പിന്നാലെ അർജന്റീനയും ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിൻവലിക്കുന്നതായി...

രാത്രി ബസ് കാത്തുനിന്ന പതിനെട്ടുകാരിക്കുനേരെ ലൈംഗികാക്രമണം; രക്ഷകനായി എത്തി ഓട്ടോ ഡ്രൈവർ !

രാത്രിയിൽ ബസ് കാത്തുനിന്ന 18 കാരി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി...

Related Articles

Popular Categories

spot_imgspot_img