web analytics

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

ന്യൂഡൽഹി: രാജ്യത്ത് പാചക വാതകത്തിന്റെ വില വീണ്ടും ഉയർത്തി. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില 115 രൂപയും വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു.

14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

പ്രധാന നഗരങ്ങളിലെ പുതിയ വില
കൊച്ചി: 863 രൂപയിൽ നിന്ന് 920 രൂപ
ഡൽഹി: 853 രൂപയിൽ നിന്ന് 913 രൂപ
മുംബൈ: 852.50 രൂപയിൽ നിന്ന് 912.50 രൂപ
കൊൽക്കത്ത: 879 രൂപയിൽ നിന്ന് 930 രൂപ
ചെന്നൈ: 868.50 രൂപയിൽ നിന്ന് 928.50 രൂപ
തുടർച്ചയായ വില വർധന
ഇതിനു മുൻപ് മാർച്ച് 1-ന് എൽപിജി സിലിണ്ടറുകളുടെ വിലയിൽ 28 മുതൽ 31 രൂപ വരെ വർധിപ്പിച്ചിരുന്നു.

അതിന് മുമ്പ് ഫെബ്രുവരി 1-ന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 49 രൂപയും കൂട്ടിയിരുന്നു.

കൂടാതെ ജനുവരി 1-ന് 19 കിലോഗ്രാം സിലിണ്ടറിന് 111 രൂപയുടെ വലിയ വർധനയും പ്രഖ്യാപിച്ചിരുന്നു.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സ്വാധീനം
ഇന്ധന വിപണിയിൽ ഉണ്ടായ അനിശ്ചിതത്വവും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും കാരണം ഇന്ധനവിലയിൽ സമ്മർദം വർധിച്ചതാണ് ഈ പുതിയ വർധനയ്ക്ക് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.

English Summary


The price of LPG cylinders in India has been increased again amid tensions in West Asia.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം കൊച്ചി: സംവിധായകൻ...

ഇന്ധന വിപണിയിൽ ‘ഷെൽ’ ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി; പെട്രോളിനും വൻ വർദ്ധന

ഇന്ധന വിപണിയിൽ 'ഷെൽ' ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി;...

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളിക്കരുത്ത്! 63 കോടിയുടെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളിക്കരുത്ത്! 63 കോടിയുടെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു അബുദാബി: അബുദാബി...

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ!

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ! മുംബൈ: ‘ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർയുടെ...

Related Articles

Popular Categories

spot_imgspot_img