web analytics

ചിക്കമംഗളൂരുവിൽ ഭൂമി തൊടുമെന്ന നിലയിൽ താഴ്ന്നുപറന്ന് വിമാനം! പേടിക്കണ്ട, അത് ധാതു തിരയുന്ന ‘സൂചി’ വിമാനമാണ്!

ചിക്കമംഗളൂരുവിൽ ഭൂമി തൊടുമെന്ന നിലയിൽ താഴ്ന്നുപറന്ന് വിമാനം! പേടിക്കണ്ട, അത് ധാതു തിരയുന്ന ‘സൂചി’ വിമാനമാണ്!

ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിലും മലനാട് മേഖലകളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴ്ന്ന് പറക്കുന്ന വിമാനത്തെക്കുറിച്ച് ഉയർന്നിരുന്ന ആശങ്കകൾക്ക് വിരാമമായി.

ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും, ഭൂഗർഭ സർവേയുടെ ഭാഗമായാണ് വിമാനം ഇത്തരത്തിൽ പറക്കുന്നതെന്നും ജില്ലാ കളക്ടർ എം. എൻ. നാഗരാജ് അറിയിച്ചു.

ഭൂമിക്കടിയിലെ ധാതു നിക്ഷേപങ്ങൾ കണ്ടെത്തുക, ഭൂഗർഭ ഘടന പഠിക്കുക, ജലസ്രോതസ്സുകൾ നിരീക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് സർവേ നടക്കുന്നത്.

ഇതിനായി ‘സെസ്ന കാരവാൻ 208 ബി’ വിഭാഗത്തിൽപ്പെട്ട ചെറുവിമാനമാണ് ഉപയോഗിക്കുന്നത്.
വിമാനത്തിന് പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന ‘മാഗ്നറ്റോമീറ്റർ സ്റ്റിംഗർ’ എന്ന സൂചിപോലുള്ള ഉപകരണം ഉപയോഗിച്ചാണ് ഭൂഗർഭത്തിലെ ധാതു സാന്നിധ്യവും ഘടനയും നിരീക്ഷിക്കുന്നത്.

സർവേയുടെ സാങ്കേതിക ചുമതല ഓസ്‌ട്രേലിയൻ കമ്പനിയായ Excalibur Macphar Pvt Ltdക്കാണ്. വിദേശ പൈലറ്റുമാരാണ് വിമാനം നിയന്ത്രിക്കുന്നത്.

ചിക്കമംഗളൂരു ജില്ലയിലെ കലസ,
എൻ. ആർ. പുര,
ബാളെഹൊന്നൂർ എന്നിവിടങ്ങളിലും
ഭദ്ര നദിയുടെ തീരപ്രദേശങ്ങളിലുമാണ് പ്രധാനമായും സർവേ നടക്കുന്നത്.

ആദ്യഘട്ടത്തിൽ പോലീസിനും വനംവകുപ്പിനും കൃത്യമായ വിവരം ലഭിക്കാതിരുന്നത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയിരുന്നു.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജിയോഫിസിക്കൽ സർവേയുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിലും സർവേ തുടരുമെന്നും ജൂലൈ 31 വരെ ഈ വിമാനം മേഖലയിൽ ഉണ്ടാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

വിമാനം താഴ്ന്ന് പറക്കുന്നത് കണ്ട് അപകടമോ മറ്റ് അസ്വാഭാവിക പ്രവർത്തനങ്ങളോ നടക്കുന്നതായി കരുതി ഭയപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

English Summary

Authorities have clarified that the low-flying aircraft seen over Chikkamagaluru and the Malnad region in Karnataka is part of a geophysical survey conducted under the Geological Survey of India. The operation aims to study underground mineral deposits, geological structures and water resources. Officials said the aircraft will continue its survey operations in the region until July 31 and there is no cause for public concern.

low-flying-aircraft-chikkamagaluru-malnad-geological-survey-clarification

Chikkamagaluru, Malnad, Geological Survey of India, low flying aircraft, geophysical survey, mineral exploration, Bhadra river, Kalasa, Narasimharajapura, Balehonnur, Karnataka news

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

Other news

മാലിന്യം നീക്കാൻ വന്ന് സ്വർണം ‘വാരി’;  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ് ധരിച്ചെത്തിയ കവർച്ചാ സംഘം പിടിയിൽ!

മാലിന്യം നീക്കാൻ വന്ന് സ്വർണം 'വാരി';  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ്...

ദേശീയപാതയിൽ പറന്നിറങ്ങി മോദി! അസമിൽ ചരിത്രം കുറിച്ച് സൂപ്പർ ഹെർക്കുലീസ്; ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശക്തിപ്രകടനം

ഗുവാഹത്തി: വടക്കുകിഴക്കൻ ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ രേഖപ്പെടുത്തേണ്ട ഒരു ദിനമായി...

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ് പോരാ, തൊലിക്കട്ടിയും വേണം!

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ്...

അവസാന 19 പന്തിൽ അടിച്ചെടുത്തത് 70 റൺസ്; അയർലൻഡിന്റെ ‘അടി’ കണ്ട് കണ്ണുതള്ളി ഒമാൻ

അവസാന 19 പന്തിൽ അടിച്ചെടുത്തത് 70 റൺസ്; അയർലൻഡിന്റെ 'അടി' കണ്ട്...

റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു

റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു പൂമാല: ഇടുക്കി ജില്ലയിലെ...

Related Articles

Popular Categories

spot_imgspot_img