web analytics

മലപ്പുറത്ത് പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം, മുഴക്കം അനുഭവപ്പെട്ടത് കിലോമീറ്ററുകളോളം, ചില വീടുകൾക്ക് വിള്ളൽ: ആളുകളെ ഒഴിപ്പിച്ചു

മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ ഉപ്പട ആനക്കല്ല് പ്രദേശത്ത് ഇന്നലെ രാത്രി വൈകി ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ. രാത്രി ഒൻപതിനും 10.45 നും ഇടയിൽ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടെന്നു നാട്ടുകാർ പറയുന്നു. Loud noise from underground in Malappuram

ഉപ്പടയിൽ രണ്ടു കിലോ മീറ്ററോളം ചുറ്റളവിലാണ് ഈ പ്രതിഭാസം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ നിന്നു സ്ഫോടന ശബ്ദവുമുണ്ടായി. വിവരമറിഞ്ഞെത്തിയ പൊലീസും മറ്റ് അധികൃതരും വീട്ടുകാരോട് വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കെ രണ്ടാമത്തെ ഭൂചലനമുണ്ടായതായും നാട്ടുകാർ പറയുന്നു.

എന്നാൽ, ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) അറിയിച്ചു. പാറക്കൾ തമ്മിൽ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് കേട്ടതെന്നാണ് അധികൃതർ പറയുന്നത്.

സംഭവത്തിൽ ഏതാനും വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. രണ്ടാമത് ശബ്ദം ഉയർന്നതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടുകൾക്ക് പുറത്തിറങ്ങി.

വിവരമറിഞ്ഞു വില്ലേജ് ഒഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി. ആനക്കല്ല് നഗറിലുള്ള കുടുംബങ്ങളോട് പോത്തുകല്ല് ഞെട്ടിക്കുളം യുപി സ്കൂളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകിയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

Related Articles

Popular Categories

spot_imgspot_img