കൊച്ചി: കാക്കനാട് അത്താണിയിൽ നിയന്ത്രണം വിട്ട കാർ സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ഒരു പെൺകുട്ടിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം.(Lost control of the car and rammed into the supermarket)
അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാക്കനാട് സ്വദേശി ഓടിച്ച കാറാണ് സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചു കയറിയത്. ഇയാളുടെ രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് കാർ നിയന്ത്രണം വിട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
Read Also: പ്രസംഗത്തിനിടെ ‘കോളനി’ എന്ന് പ്രയോഗിച്ച് മന്ത്രി രാജൻ; തിരുത്തി ഡെപ്യൂട്ടി സ്പീക്കര്‍
Read Also: വരുന്നത് അതിശക്തമായ മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
Read Also: സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹർജി; ഹൈക്കോടതിയുടെ നിലപാട് ഇങ്ങനെ