web analytics

ചെവിയിൽ പഴുപ്പ് ബാധിച്ചതിനെ തുടർന്ന് കേൾവി ശക്തി നഷ്ടപ്പെട്ടു ; അഞ്ചാം ക്ലാസ്സുകാരൻ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

ഇരട്ടക്കുളങ്ങര സ്വദേശിയായ 12 വയസ്സുകാരൻ അനുരാഗ് ചെവിയിൽ പഴുപ്പ് ബാധിച്ചതിനെ തുടർന്ന് കേൾവി ശക്തി നഷ്ടപ്പെട്ടു. ശസ്ത്രക്രിയയ്ക്കായി അനുരാഗ് സുമനസ്സുകളുടെ സഹായം തേടുകയാണ് .

വടക്കാഞ്ചേരി ഇരട്ടക്കുളങ്ങര സ്വദേശികളായ സുനിൽ പ്രിയ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അനുരാഗ്. ജന്മനാ കേൾവി വൈകല്യമുള്ള കുട്ടിയെ മൂന്നര വയസ്സിൽ കോക്ലിയർ ഇമ്പ്ളാനേഷൻ നടത്തി,ശബ്ദത്തിന്റെ ലോകത്തേക്ക് തിരിച്ചുകൊണ്ടുവന്നു. രണ്ട് വർഷം മുമ്പ് ചെവിയിൽ പഴുപ്പ് ബാധിച്ചതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി പഴുപ്പ് എടുത്തു കളഞ്ഞിരുന്നു. വീണ്ടും ഇരു ചെവികളിലും പഴുപ്പ് ബാധിച്ച് കേൾവി ഇല്ലാതായിരിക്കുകയാണ്. വരുന്ന നവംബർ നാലിനണ് അനുരാഗിൻറെ ശസ്ത്രക്രിയ. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

മൂന്ന് ശസ്ത്രക്രിയ പൂർത്തിയാക്കിയ അനുരാഗിന്റെ കുടുംബാംഗങ്ങൾക്ക് ഒരു ശസ്ത്രക്രിയയ്ക്ക് കൂടിയുള്ള പണം കണ്ടെത്തുകയെന്നത് വളരെ പ്രയാസകരമാണ്. പ്രായമായ മാതാവ് രുഗ്മിണിയും പ്ലസ്ടുവിന് പഠിക്കുന്ന മകൻ അനിരുദ്ധും ഉൾപ്പെടുന്ന അഞ്ചംഗകുടുംബത്തിന് ഇതിനകം തന്നെ ചികിത്സിക്കായി ലക്ഷങ്ങളാണ് ചെലവായത്.

കെട്ടിട നിർമ്മാണ തൊഴിലാളിയായ സുനിലിന്റെ ചെറിയ വരുമാനത്തിനുള്ള തുക കൊണ്ടാണ് ഇതുവരെ കുടുംബം മുന്നോട്ടുപോയിരുന്നത്. ചികിത്സയുടെ ഭാഗമായി വലിയൊരു തുക സാമ്പത്തിക ബാധ്യതയും കുടുംബത്തിനുണ്ട്. സുമനസ്സുകളുടെ സഹായം ഉണ്ടായാൽ ഇനി ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ കഴിയൂ.

വടക്കാഞ്ചേരി സെന്റ് പയസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അനുരാഗ് അസുഖത്തെ തുടർന്ന് മാസങ്ങളായി സ്കൂളിൽ പോകുവാൻ കഴിഞ്ഞിട്ടില്ല. കേൾവി നഷ്ടപ്പെട്ടതിനെ തുടർന്നാണ് സ്കൂളിലേക്ക് പോകാത്തത്. ചികിത്സക്കും മറ്റുമായി ആറുമാസത്തെ സമയമെടുക്കുമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

English summary : Loss of hearing due to pus in the ear ; a Class 5 student seeks help from well – wishers for surgery

spot_imgspot_img
spot_imgspot_img

Latest news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

Other news

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു ആലുവ:...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

Related Articles

Popular Categories

spot_imgspot_img