ചാലക്കുടി: ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരൻ മരിച്ചു. ചാലക്കുടി പോട്ടയിലാണ് അപകടമുണ്ടായത്. പോട്ട ആശ്രമം സിഗ്നൽ ജംക്ഷനിൽ വെച്ച് ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു.
സിഗ്നൽ തെറ്റിച്ചെത്തിയ ലോറിയാണ് സ്കൂട്ടറിൽ ഇടിച്ച് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. മരിച്ച സ്കൂട്ടർ യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടർന്ന് രാസവസ്തു കയറ്റിയ ലോറി പൂർണമായും കത്തി നശിച്ചു. നിരങ്ങി നീങ്ങിയ സ്കൂട്ടർ റോഡിലുരസിയാണ് ലോറിയിൽ തീപടർന്നത്.
സ്കൂട്ടർ യാത്രക്കാരൻ റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടം. ലോറിയിൽ തീപടർന്ന ഉടനെ ഡ്രൈവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചാലക്കുടിയില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.