കേരളത്തിലെ മദ്യവിൽപ്പനശാലകളിലെ നീണ്ട ക്യൂ എപ്പോഴും ജനശ്രദ്ധ ആകര്‍ഷിക്കുന്ന കാര്യമാണ്. ആഘോഷ സമയങ്ങളിലും അവധിക്കാലങ്ങളിലും മദ്യത്തിന്റെ റെക്കോഡ് വില്‍പ്പന എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്.Long queues at liquor shops in Kerala are always a crowd-pleaser
എന്നാല്‍ ഏറ്റവും കൂടുതല്‍ പണം മദ്യത്തിന് ചെലവഴിക്കുന്നത് കേരളമല്ല എന്നാണ് അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നത്.
ഇത്തരം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ എക്സൈസ് വരുമാനം
കേന്ദ്രധനകാര്യ മന്ത്രാലയത്തിനു കീഴിലുളള ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (NIPFP) ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
ഉയർന്ന പ്രതിശീർഷ വരുമാനവും നഗര ജനസംഖ്യയില്‍ ഉയർന്ന വിഹിതവുമുള്ള സംസ്ഥാനങ്ങളിൽ എക്സൈസ് വരുമാനം കൂടുതലാണ്. ആഭ്യന്തര ടൂറിസ്റ്റുകളെ അപേക്ഷിച്ച് വിദേശ ടൂറിസ്റ്റുകളുടെ വരവ് കൂടുതലുളള സംസ്ഥാനങ്ങളിലും എക്സൈസ് വരുമാനം ഉയര്‍ന്നതാണ്.
മലയാളികളുടെ മദ്യപാന ശീലം പലപ്പോഴും വാർത്തകളിൽ ഇടപിടിക്കാറുണ്ട്. സംസ്ഥാനത്തെ ഖജനാവിനെ താങ്ങിനിർത്തുന്നത് കുടിയന്മാരുടെ ഉറയ്ക്കാത്ത കാലുകളാണെന്നും നാം തമാശരൂപേണ പറയാറുണ്ട്.
മദ്യവിൽപ്പനയിലൂടെ സർക്കാരിന് ലഭിക്കുന്ന നികുതിയും പല ആഘോഷ ദിവസങ്ങളിൽ സംസ്ഥാനത്ത് നടക്കുന്ന റെക്കോഡ് മദ്യവിൽപ്പനയും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി മദ്യപാനികൾ കാട്ടുന്ന ജാഗ്രത ചർച്ചയാകാറുള്ളത്.
എന്നാൽ, കേരളത്തിലെ കുടിയന്മാരെ കടത്തിവെട്ടുന്ന കുടിയന്മാർ ഈ രാജ്യത്തുണ്ട് എന്ന റിപ്പോർട്ടാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് മദ്യത്തിനായി ഏറ്റവും അധികം പണം ചെലവാക്കുന്നത് മലയാളികളല്ല.
തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് മദ്യത്തിനായി ഏറ്റവും ഉയർന്ന പ്രതിശീർഷ ചെലവുളളത്.സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ കൺസ്യൂമർ പിരമിഡ്സ് ഹൗസ്ഹോൾഡ് സർവേ 2022-23 പ്രകാരം തെലങ്കാനയിൽ 1,623 രൂപയാണ് മദ്യത്തിനായുളള പ്രതിശീർഷ ഉപഭോഗത്തിന്റെ ചെലവ്.
ഉയർന്ന ശരാശരി വാർഷിക പ്രതിശീർഷ ഉപഭോഗ ചെലവുള്ള മറ്റ് സംസ്ഥാനങ്ങളിൽ ആന്ധ്രാപ്രദേശ് 1,306 രൂപയും ഛത്തീസ്ഗഢ് 1,227 രൂപയും പഞ്ചാബ് 1,245 രൂപയും ഒഡീഷ 1,156 രൂപയും ഉൾപ്പെടുന്നു.
ആന്ധ്രാപ്രദേശ്, ബീഹാർ, ഗോവ, ജാർഖണ്ഡ്, കേരളം, കർണാടക, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് മദ്യത്തിനുളള ചെലവ് കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വകാര്യ ഏജൻസികളില്ലാത്തതും ബിവറേജസ് കോർപ്പറേഷൻ നേരിട്ട് മാത്രം മദ്യ വിൽപ്പന നടത്തുന്നതുമാണ് കേരളത്തിൽ മദ്യത്തിൽ നിന്നുള്ള വരുമാനം ഉയർന്ന് നിൽക്കാൻ കാരണം.
ഉയർന്ന പ്രതിശീർഷ വരുമാനവും നഗര ജനസംഖ്യയിൽ ഉയർന്ന വിഹിതവുമുള്ള സംസ്ഥാനങ്ങളിൽ എക്സൈസ് വരുമാനം കൂടുതലാണ്. ആഭ്യന്തര ടൂറിസ്റ്റുകളെ അപേക്ഷിച്ച് വിദേശ ടൂറിസ്റ്റുകളുടെ വരവ് കൂടുതലുളള സംസ്ഥാനങ്ങളിലും എക്സൈസ് വരുമാനം ഉയർന്നതാണെന്നും കണക്കുകൾ പറയുന്നു.