News4media TOP NEWS
രേണുകാസ്വാമി കൊലക്കേസ്; ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യം അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച്, ആറിടത്ത് യെല്ലോ ഭാര്യയുടെ മരണത്തിന് ഉത്തരവാദി അല്ലു അർജുനല്ല; കേസ് പിന്‍വലിക്കാന്‍ തയ്യാറെന്ന് രേവതിയുടെ ഭര്‍ത്താവ് നടന്‍ അല്ലു അര്‍ജുന് ആശ്വാസം; ഇടക്കാലജാമ്യം അനുവദിച്ചു തെലങ്കാന ഹൈക്കോടതി; നടപടി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിൽ

ലോക്സഭാ ഇലക്ഷൻ; പെയ്ഡ് ന്യൂസുകൾക്കെതിരെ കര്‍ശന നടപടിയെടുക്കും

ലോക്സഭാ ഇലക്ഷൻ; പെയ്ഡ് ന്യൂസുകൾക്കെതിരെ കര്‍ശന നടപടിയെടുക്കും
April 2, 2024

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പണം നല്‍കി വാര്‍ത്തകള്‍ (പെയ്ഡ് ന്യൂസ്) പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം, പ്രക്ഷേപണം നടത്തുകയോ ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജില്ല തലത്തില്‍ പ്രവര്‍ത്തിക്കുന്ന എം .സി .എം .സി. സെല്‍ മുഖേന വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ സ്ഥാനാര്‍ഥിയുടെ പ്രചാരണ ചെലവില്‍ ഉള്‍പ്പെടുത്തും.
ജനപ്രാതിനിധ്യ നിയമ പ്രകാരം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം മുതല്‍ പെയ്ഡ് ന്യൂസുകള്‍ പരിശോധിക്കും. മാധ്യമ നിരീക്ഷണ സമിതി കണ്ടെത്തുന്ന പെയ്ഡ് ന്യൂസുകളില്‍, റിട്ടേണിംഗ് ഓഫീസര്‍, വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ 96 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയില്‍ നിന്ന് വിശദീകരണം തേടുകയോ അവരുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യും. 48 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയോ പാര്‍ട്ടിയോ വിശദീകരണം നല്‍കണം.

ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിയെയോ ഒരു പാര്‍ട്ടിയെയോ പ്രശംസിക്കുന്ന വാര്‍ത്താ ലേഖനങ്ങള്‍ , റിപ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ എതിരാളികളെ അപകീര്‍ത്തിപ്പെടുത്തുന്ന സമാനമായ വാര്‍ത്താ ലേഖനങ്ങള്‍ , റിപ്പോര്‍ട്ടുകള്‍ എന്നിവ പെയ്ഡ് ന്യൂസായി പരിഗണിക്കപ്പെടാവുന്നതാണ്. വ്യത്യസ്ഥ ലേഖകരുടെ പേരില്‍ വിവിധ പത്രങ്ങള്‍, മാസികള്‍ എന്നിവയില്‍ അടുത്തടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഒരേതരത്തിലുള്ള ലേഖനങ്ങളും ഇത്തരം സ്വഭാവത്തില്‍ പരിഗണിക്കപ്പെടാം.
പണമടച്ചുള്ള വാര്‍ത്തകള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ശരിയായ അഭിപ്രായങ്ങള്‍ രൂപീകരിക്കാനുള്ള അവരുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തുന്നത്.

Read also; ഭർത്താവിനെ കൊല്ലുന്നവർക്ക് അര ലക്ഷം രൂപ പ്രതിഫലം ! യുവതിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു കൊട്ടേഷൻ ഏറ്റെടുത്ത് വിളിച്ചവർ നിരവധി; ഭർത്താവിനെ കൊല്ലാൻ വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ ക്വട്ടേഷൻ കൊടുത്ത് ഭാര്യ

Related Articles
News4media
  • India
  • News
  • Top News

രേണുകാസ്വാമി കൊലക്കേസ്; ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യം

News4media
  • Kerala
  • News

ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ ശുചിമുറിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട നിലയിൽ കണ്ടെത്തിയത് അരലിറ്ററിന്...

News4media
  • Kerala
  • News
  • Top News

അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച്, ആറിടത്ത് യെല്ലോ

News4media
  • India
  • News
  • Top News

ഭാര്യയുടെ മരണത്തിന് ഉത്തരവാദി അല്ലു അർജുനല്ല; കേസ് പിന്‍വലിക്കാന്‍ തയ്യാറെന്ന് രേവതിയുടെ ഭര്‍ത്താവ്

News4media
  • Kerala
  • News

കൊച്ചിയിൽ കുടിവെള്ളത്തിന് നീല നിറം; മറുപടി പറയാതെ അധികൃതർ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital