ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചർച്ചയാക്കുന്നത് സ്ഥാനാർഥി പ്രഖ്യാപനമാണ് . തിരുവനന്തപുരത്ത് ശോഭന എന്നതും ചർച്ചയായിരുന്നു . എന്നാൽ ഇതിൽ ഔദ്യാഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല .എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നടി ശോഭന തിരുവനന്തപുരത്തു മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് വ്യക്തമാക്കി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്തെത്തി . ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായും സുരേഷ് വ്യക്തമാക്കി.
എന്നാൽ തിരുവനന്തപുരത്ത് ശോഭന മത്സരിക്കില്ലെന്ന് ശശി തരൂർ എംപി വ്യക്തമാക്കി . ശോഭന സുഹൃത്താണ്.മത്സരിക്കില്ലെന്ന് ഫോണിൽ തന്നെ അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോക്സഭാ സീറ്റിൽ ബിജെപിക്ക് നിരവധി പേരുകൾ ഉയരുന്നത് നിരാശയിൽ നിന്നെന്ന് ശശി തരൂർ എംപി പ്രതികരിച്ചു.തിരുവനന്തപുരത്ത് എതിരാളികളെ വിലകുറച്ച് കാണുന്നില്ല.ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ലോക്സഭ സീറ്റുകളിലെ ബിജെപി സ്ഥാനാർത്ഥികളെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലർത്തുന്ന തിരുവനന്തപുരം സീറ്റിലേക്ക് നിരവധി പേരുകൾ ഉയർന്നുവരുന്നുണ്ട്.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻറെ പേരിനു പുറമേ, നടി ശോഭനയുടെ പേരും പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനോടാണ് ശശി തരൂരിൻറെ പ്രതികരണം
രാഹുൽ ഗാന്ധിയുടെ സീറ്റിൽ തീരുമാനമായില്ലെന്നും ശശി തരൂർ പറഞ്ഞു.ഒന്നിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ സാധ്യതയുണ്ട്. രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാൻ കൂടുതൽ സംസ്ഥാനങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Read Also :കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി