web analytics

സോഷ്യൽ മീഡിയ പ്രചാരണത്തിന് പുത്തൻ താളം നൽകി മുന്നണികൾ

വോട്ടു ചോദിക്കാൻ സ്ഥാനാർത്ഥികൾക്കൊപ്പം അണികളില്ലെങ്കിലും കാമറമാൻ മസ്റ്റാ

സോഷ്യൽ മീഡിയ പ്രചാരണത്തിന് പുത്തൻ താളം നൽകി മുന്നണികൾ

സോഷ്യൽ മീഡിയ പ്രചാരണത്തിന് പുത്തൻ താളം നൽകി പല സ്ഥാനാർത്ഥികളും പ്രത്യേക ഡിജിറ്റൽ ടീമുകളെ നിയോഗിച്ചിരിക്കുകയാണ്.

വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള റീൽസുകളും ചിത്രങ്ങളും ദിവസേന വോട്ടർമാരിൽ എത്തിക്കുന്നു.

ബൂത്ത് തല തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണത്തിൽ സോഷ്യൽ മീഡിയ കൺവീനർക്കും പ്രത്യേക സ്ഥാനമാണ് നൽകിയിരിക്കുന്നത്.

മുൻകാലങ്ങളിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്താൻ പാർട്ടികൾ ചേർന്നുകൂടിയിരുന്നു.

ഇപ്പോൾ നേരിട്ടു കാണുന്നതിന് മുമ്പേ തന്നെ സ്ഥാനാർത്ഥിയുടെ ചിത്രം, വീഡിയോ, പ്രചാരണ സന്ദേശങ്ങൾ എല്ലാം വോട്ടറുടെ ഫോണിലെത്തുന്നു.

വോട്ട് അഭ്യർത്ഥിച്ച് വീട്ടിലെത്തുമ്പോൾ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടാകുക ക്യാമറാമാൻ — അടുത്ത റീൽസ് ചിത്രീകരിക്കാൻ.

പ്രചാരണത്തിനിടെ കൗതുകകരമായ സംഭവങ്ങളുണ്ടെങ്കിൽ അത് പകർത്തി തന്നെ വാർത്താമാധ്യമങ്ങളിലേക്ക് നൽകുന്നതും സ്ഥാനാർത്ഥികളാണ്.

വാർഡ് തലത്തിലും റസിഡന്റ്സ് അസോസിയേഷനുകളെ ആധാരമാക്കി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജ്ജീകരിക്കുന്നു.

ഈ ഗ്രൂപ്പുകളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരെ നേരിട്ടെത്തി കാണാനും മനസ്സിലാക്കാനും സ്ഥാനാർത്ഥികൾ ശ്രമിക്കുന്നു.

സിനിമ–സീരിയൽ താരങ്ങളും പ്രമുഖ നേതാക്കളും വോട്ട് അഭ്യർത്ഥിക്കുന്ന ചെറുവീഡിയോകളും ഗ്രൂപ്പുകളിൽ എത്തുന്നു.

സിറ്റിംഗ് സീറ്റുകൾ ഉള്ളിടത്ത് വികസന നേട്ടങ്ങൾ പ്രധാന പ്രചാരണ ആയുധമാണ്. വാർഡ് തല കുടുംബയോഗങ്ങളും പൊതുയോഗങ്ങളും ലൈവായി വോട്ടർമാരിലേക്ക് എത്തിക്കുന്നതിലും ഊന്നൽ.

എ.ഐ പ്രചരണത്തിന് കർശന നിരീക്ഷണം

എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിരീക്ഷണം ഏർപ്പെടുത്തി.

വ്യാജചിത്രങ്ങൾ, തെറ്റായ ശബ്ദസന്ദേശങ്ങൾ, വിവരങ്ങൾ എന്നിവ സൃഷ്ടിച്ച് പ്രചാരണത്തിന് ഉപയോഗിക്കുന്ന പ്രവണതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

എതിർ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്താനും തെറ്റായ പ്രചാരണം പ്രചരിപ്പിക്കാനും എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഈ ജാഗ്രതാ നിർദ്ദേശം.

English Summary

Political campaigns are increasingly driven by social media, with candidates deploying dedicated digital teams. Daily reels, images, and messages are shared via WhatsApp, Instagram, Facebook, and X. Social media conveners now hold key roles in booth-level committees. Candidates record campaign visits, upload reels, and even share interesting incidents with media.
Resident associations and ward-level groups are central to digital outreach. Celebrities and senior leaders also appear in short endorsement videos.
Meanwhile, the Election Commission has intensified surveillance of AI-generated campaign materials, warning that fake images, altered voices, and misleading content aimed at defaming opponents will invite strict action.

Local-polls-social-media-campaign

Local Elections, Social Media, Political Campaign, AI, Election Commission, Digital Outreach, Kerala Politics

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം തിരുവനന്തപുരം: ശബരിമല...

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തിരികെയെത്തി; ട്രെയിൻ തട്ടി മരണം

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തിരികെയെത്തി; ട്രെയിൻ തട്ടി മരണം അമ്പലപ്പുഴ: കാപ്പ...

Related Articles

Popular Categories

spot_imgspot_img