web analytics

ആലുവ മണപ്പുറത്ത് കച്ചവടവും റൈഡുകളും നടത്തണോ? കൈക്കൂലി വേണം; പരാതിയുമായി കരാറുകാരൻ

കൊച്ചി: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് അമ്യൂസ്മെന്‍റ് പാര്‍ക്ക് സ്ഥാപിക്കാന്‍ കരാറെടുത്ത കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ശ്രമമെന്ന് ആക്ഷേപം. പ്രാദേശിക പൊതുപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി കമ്പനി രംഗത്തെത്തി.

പാലക്കാട് ആസ്ഥാനമായ സ്വകാര്യ കമ്പനിയുടെ ജീവനക്കാരാണ് പൊലീസിൽ പരാതി നല്‍കിയത്. കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ വാങ്ങാന്‍ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നത്. സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

ശിവരാത്രി ഉല്‍സവത്തിൻ്റെ ഭാഗമായി ആലുവ മണപ്പുറത്തെ മുന്‍സിപ്പാലിറ്റിയുടെ സ്ഥലത്ത് കടകള്‍ സ്ഥാപിക്കാനും താല്‍ക്കാലിക അമ്യൂസ്മെന്‍റ് പാര്‍ക്ക് ഒരുക്കാനുമായി പാലക്കാട് ആസ്ഥാനമായ ഡിജെ അമ്യൂസ്മെന്‍റ്സ് എന്ന സ്ഥാപനമാണ് കരാറെടുത്തത്.

നികുതിയടക്കം ഒന്നര കോടിയോളം രൂപ മുടക്കിയാണ് കരാറെടുത്തത്. എന്നാല്‍ കരാര്‍ പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന് പിന്നാലെ മേഖലയിലെ ചില പ്രാദേശിക പൊതുപ്രവര്‍ത്തകര്‍ പണം ആവശ്യപ്പെട്ട് സമീപിച്ചെന്നാണ് ഇവരുടെ പരാതി.

പത്ത് ലക്ഷം രൂപയോ പ്രധാന കടമുറികളുടെ നടത്തിപ്പ് അവകാശമോ നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റേ വാങ്ങുമെന്നായിരുന്നു ഭീഷണിയെന്നും ഡിജെ അമ്യൂസ്മെന്‍റ് സ്ഥാപന ഉടമ പറയുന്നു.

ആലുവ സ്വദേശിയായ അരുണ്‍കുമാര്‍ അമ്യൂസ്മെന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ വിഷയത്തില്‍ ഇടക്കാല ഉത്തരവിടാന്‍ കോടതി തയാറാകാതെ വന്നതോടെ ഇയാള്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. മുന്‍ വര്‍ഷങ്ങളിലും സമാനമായ ഭീഷണി ഉയര്‍ത്തി ചിലര്‍ കരാറുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. ആലുവ പൊലീസിനു പുറമേ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചും സംഭവത്തെ പറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

Related Articles

Popular Categories

spot_imgspot_img