web analytics

1.32 കോടി വോട്ടർമാരിൽ 94 ലക്ഷം പേർ വോട്ട് ചെയ്തു

ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളത്ത്; കുറവ് പത്തനംതിട്ടയിൽ

1.32 കോടി വോട്ടർമാരിൽ 94 ലക്ഷം പേർ വോട്ട് ചെയ്തു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ഇന്ന് ഏഴ് ജില്ലകളിൽ നടന്ന വോട്ടെടുപ്പ് ഭേദപ്പെട്ട പോളിംഗോടെയാണ് പൂര്‍ത്തിയായത്. 

രാത്രി എട്ട് വരെ ലഭ്യമായ കണക്കുകൾ പ്രകാരം ആകെ പോളിംഗ് 70.9%. ആവേശം നിറഞ്ഞ പ്രചാരണങ്ങളും വിവാദങ്ങളും തെരഞ്ഞെടുപ്പിന് വർണ്ണം ചേർത്തുവെങ്കിലും, 2020ലെ 73.79% പോളിംഗിനെ അപേക്ഷിച്ച് ഇത്തവണ കുറവാണ്.

തിരുവനന്തപുരത്ത്, കൊല്ലത്ത്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലായിരുന്നു ഇന്ന് വോട്ടെടുപ്പ്. 

ഇതിൽ എറണാകുളത്ത് ഏറ്റവും കൂടുതൽ പോളിംഗ് — 74.58%, ഏറ്റവും കുറഞ്ഞത് പത്തനംതിട്ടയിൽ — 66.78%.

ലിംഗാനുപാതപ്രകാരം വോട്ട് രേഖപ്പെടുത്തിയവരിൽ പുരുഷന്മാർ മുൻപന്തിയിൽ — 71.6%. സ്ത്രീകൾ 70.28%, ട്രാൻസ്ജെൻഡേഴ്‌സ് 40.45%. 

ആകെ 1.32 കോടി വോട്ടർമാരിൽ 94 ലക്ഷം പേർ വോട്ട് ചെയ്തു. അന്തിമ കണക്ക് വന്നാൽ ചെറിയ മാറ്റങ്ങൾ സാധ്യതയുണ്ട്.

ഒട്ടുമിക്ക കേന്ദ്രങ്ങളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിച്ചെങ്കിലും, നിരയിലെ അവസാന വോട്ടർ വരെയാണ് പല ബൂത്തുകളും പ്രവർത്തിച്ചത്; അതിനാൽ ചില കേന്ദ്രങ്ങളിൽ വോട്ടെടുപ്പ് ഏഴോടെ പൂർത്തിയായി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി മരണം സംഭവിച്ചതിനാൽ മലപ്പുറം മൂത്തേടം, എറണാകുളം പാമ്പാക്കുട, തിരുവനന്തപുരം കോർപ്പറേഷൻ വിജയിംരം വാർഡുകളിൽ വോട്ടെടുപ്പ് മാറ്റിവെച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർഗോട് ജില്ലകളിൽ നടക്കും. ഇവിടങ്ങളിൽ ഇന്നലെ പ്രചാരണം അവസാനിച്ചു; ഇന്ന് നിശ്ബ്ദപ്രചാരണം. ഇരു ഘട്ടങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ 13ന്.

▪️ സംഘർഷങ്ങളും റീപോളിംഗും

തിരുവനന്തപുരം വഞ്ചിയൂർ വാർഡിൽ കള്ളവോട്ടിനെ ചൊല്ലിയും എറണാകുളം കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ സാബു ജേക്കബിൻ്റെ മാധ്യമപ്രസ്താവനയെ ചൊല്ലിയും സംഘർഷം ഉണ്ടായി.

ആലപ്പുഴ മണ്ണഞ്ചേരി അമ്പലക്കാട് വാർഡിൽ വോട്ടിംഗ് യന്ത്ര തകരാറിനെ തുടർന്ന് വോട്ടെടുപ്പ് പൂർത്തിയാക്കാനായില്ല; ഇവിടം നാളെ റീപോളിംഗ്.

ആലപ്പുഴ ജില്ലാപഞ്ചായത്തിൻ്റെ ആര്യാട് വാർഡ്, ആര്യാട് ബ്ലോക്കിലെ മണ്ണഞ്ചേരി വാർഡ് എന്നിവിടങ്ങളിലും റീപോളിംഗ് ഉണ്ടായിരിക്കും.

▪️ പോളിംഗ് ശതമാനം — കോർപ്പറേഷൻ (2020 കണക്കുകൾ ബ്രാക്കറ്റിൽ)

തിരുവനന്തപുരം — 58.24% (59.96)

കൊല്ലം — 63.32% (66.22)

കൊച്ചി — 62.52% (62.04)

▪️ പോളിംഗ് ശതമാനം — ജില്ലകൾ (2020 കണക്കുകൾ ബ്രാക്കറ്റിൽ)

തിരുവനന്തപുരം — 67.4 (70.02)

കൊല്ലം — 70.36 (73.51)

പത്തനംതിട്ട — 66.78 (69.72)

ആലപ്പുഴ — 73.76 (77.39)

കോട്ടയം — 70.94 (73.95)

ഇടുക്കി — 71.77 (74.68)

എറണാകുളം — 74.58 (77.28)

▪️ പ്രീ-പോൾ സർവേ പോസ്റ്റ് വിവാദം

വോട്ടെടുപ്പ് നടക്കുന്നതിനിടെ പ്രീ-പോൾ സർവേ ഫലം ഫേസ്ബുക്കിൽ ഷെയർ ചെയ്തതിനെ തുടർന്ന്, ശാസ്തമംഗലം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ വിവാദത്തിലാകുകയായിരുന്നു.

സൈബർ സെൽ നിർദ്ദേശിച്ചതോടെ പോസ്റ്റ് പിൻവലിച്ചെങ്കിലും, വോട്ടർമാരിൽ ആരെങ്കിലും കോടതി സമീപിച്ചാൽ നടപടികൾക്കുള്ള സാധ്യത നിലനിൽക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

സർവേ പങ്കുവച്ചത് എൻ.ഡി.എയ്ക്ക് മുന്നേറ്റം ഉണ്ടെന്ന് സൂചിപ്പിക്കുന്ന C Voter ഏജൻസിയുടെ പഠനമായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോളിംഗ് ഏജന്റ് പരാതി നൽകിയിരുന്നു.

 English Summary

Kerala recorded 70.9% voter turnout in the first phase of the local body elections held across seven districts: Thiruvananthapuram, Kollam, Pathanamthitta, Kottayam, Alappuzha, Ernakulam and Idukki.

Ernakulam registered the highest turnout at 74.58%, while Pathanamthitta saw the lowest at 66.78%.

A total of 94 lakh voters cast their votes out of 1.32 crore. Male turnout was 71.6%, female 70.28%, and transgender 40.45%.

Apart from minor clashes, polling was largely peaceful. Three wards had polling postponed due to the death of candidates. Re-polling will be held in some wards in Alappuzha due to technical issues.

Former DGP R. Sreelekha triggered controversy after posting a pre-poll survey on Facebook during polling hours; though she removed it, legal consequences may follow if voters file complaints.

local-body-election-phase1-kerala-polling-turnout-2025

Kerala Election, Local Body Polls, Voter Turnout, Phase 1 Polling, Kerala Politics, Election News, Re-polling, Sreelekha Controversy, Kerala 2025

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

13 കോടി ചെലവഴിച്ച് നിർമ്മിച്ച റോഡിലെ പാലം തകർന്നു; പുന്നയൂർക്കുളത്ത് വൻ ദുരന്തം ഒഴിവായി

13 കോടി ചെലവഴിച്ച് നിർമ്മിച്ച റോഡിലെ പാലം തകർന്നു; പുന്നയൂർക്കുളത്ത് വൻ...

ഗൾഫിൽ നിന്നെത്തിയ യുവാവ് പ്രതിശ്രുത വധുവിനെ കാണാൻ പോയി; പിന്നീട് കണ്ടെത്തിയത് അവശനിലയിൽ ചതുപ്പ് നിലത്തിൽ നിന്നും

ഗൾഫിൽ നിന്നെത്തിയ യുവാവ് പ്രതിശ്രുത വധുവിനെ കാണാൻ പോയി; പിന്നീട് കണ്ടെത്തിയത്...

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാലും ഇവർക്ക് ജോലി പോകില്ല; ഈ 219 പേർക്ക് ജോലിയിൽ തുടരാം

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാലും ഇവർക്ക് ജോലി പോകില്ല; ഈ 219 പേർക്ക് ജോലിയിൽ...

സൈനികനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

സൈനികനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം മലപ്പുറം:...

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി; വൻ അപകടം ഒഴിവായത് ഇങ്ങനെ:

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി കൊച്ചി:...

Related Articles

Popular Categories

spot_imgspot_img