web analytics

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം വനിതകൾ

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം വനിതകൾ

സംസ്ഥാനത്ത് ആദ്യമായി ആയിരത്തോളം ജെൻസി സ്ഥാനാർഥികൾ തദ്ദേശ തിരഞ്ഞെടുപ്പ് അരങ്ങിലെത്തുന്നു. 25 വയസ്സിൽ താഴെ പ്രായമുള്ള 1183 പേർ ഇത്തവണ മത്സരിക്കുന്നു.

ഇവരിൽ 917 യുവതികളും 266 യുവാക്കളുമാണ് വിവിധ പാർട്ടികളുടെ സ്ഥാനാർഥികളായി രംഗത്തെത്തിയത്.

മത്സരിക്കാനുള്ള കുറഞ്ഞ പ്രായമായ 21 വയസ്സു മാത്രമുള്ളവരിൽ 149 പേരാണ് ത്രിതല പഞ്ചായത്തിലെ വ്യത്യസ്ത വാർഡുകളിൽ ജനപിന്തുണ തേടുന്നത്.

ഇവരിൽ 130 പേർ വനിതകളും 19 പേർ പുരുഷന്മാരുമാണ്.

എസ്‌എഫ്‌ഐ, കെഎസ്‌യു, എബിവിപി, എംഎസ്എഫ്, എഐഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനകളിലെ നേതാക്കളാണ് ഇപ്പോൾ തദ്ദേശതലത്തിൽ മത്സരരംഗത്ത്.

പ്രധാന രാഷ്ട്രീയ പാർട്ടികൾ പതിവിൽ നിന്ന് മാറി വിദ്യാർത്ഥി നേതാക്കൾക്ക് അവസരം നൽകിയതും ശ്രദ്ധേയമാണ്. കൂടാതെ, ട്രാൻസ്‌ജെൻഡർ സമുദായത്തിന് സീറ്റുകൾ നൽകിക്കൊണ്ട് കോൺഗ്രസ് പുതിയൊരു രാഷ്ട്രീയ മുന്നേറ്റവും സൃഷ്ടിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ മത്സരിക്കുന്ന അമയ പ്രസാദിനെ ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയായി രേഖപ്പെടുത്തിയിരിക്കുന്നപ്പോൾ,

ആലപ്പുഴ ജില്ലയിൽ വയലാർ ഡിവിഷനിൽ മത്സരിക്കുന്ന ട്രാൻസ്‌വുമൺ അരുണിമ എം. കുറുപ്പിനെ സ്ത്രീയായി രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീസ്വാതന്ത്ര്യപ്രസംഗങ്ങളിൽ മുന്നിൽ നിൽക്കുന്ന ഇടതുപാർട്ടികൾക്ക് മറുപടിയായിട്ടാണ് കോൺഗ്രസിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ഈ തവണ ത്രിതല പഞ്ചായത്തിൽ മത്സരിക്കുന്ന 75,644 സ്ഥാനാർഥികളിൽ 39,609 പേർ സ്ത്രീകളും 36,304 പേർ പുരുഷന്മാരുമാണ്—അതായത് 52.36% സ്ഥാനാർഥികളും സ്ത്രീകൾ.

ഒമ്പത് ജില്ലകളിൽ വനിതാ സ്ഥാനാർഥികളുടെ ശതമാനം 52%-നെ കവിയുന്നു. ഗ്രാമപഞ്ചായത്തുകളിൽ 29,262 വനിതകളും 26,168 പുരുഷന്മാരും മത്സരിക്കുന്നു.

ആറു കോർപ്പറേഷനുകളിലുമായി 1,800 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.

English Summary

For the first time, over 1,000 Gen Z candidates are contesting in the local body elections in Kerala. A total of 1,183 candidates under the age of 25 have entered the fray, including 917 women and 266 men. Among them, 149 candidates are just 21 years old, the minimum age to contest.

local-body-election-gen-z-candidates-kerala

Kerala election, Gen Z candidates, local body polls, student politics, transgender candidates, Congress, Panchayat elections, women representation

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

സംവരണ മണ്ഡലങ്ങളിൽ അന്യമതസ്ഥർ വേണ്ട! തമിഴ്‌നാട്ടിൽ വൻ നിയമപോരാട്ടം; സ്ഥാനാർത്ഥികൾ വെട്ടിലാകുമോ?

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേന്ദ്രങ്ങളെ മുനയിൽ നിർത്തുന്ന...

“സർക്കാർ പരാജയം”, പിണറായി ബി ടീം; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

“സർക്കാർ പരാജയം”, പിണറായി ബി ടീം;മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ്...

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് ‘വാക്കയിൽ അക്ബർ’ ഒടുവിൽ കുടുങ്ങി!

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് 'വാക്കയിൽ അക്ബർ'...

യുവതികളെ സ്കൂട്ടറിൽ പിന്തുടർന്നെത്തി; നടുറോഡിൽ വച്ച് സ്വയംഭോഗം; വീഡിയോ പങ്കുവച്ച് യുവതികൾ

സ്കൂട്ടറിൽ പിന്തുടർന്നെത്തി; നടുറോഡിൽ വച്ച് സ്വയംഭോഗം; വീഡിയോ പങ്കുവച്ച്...

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത്

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത് തിരുവനന്തപുരം: കേരള പബ്ലിക്...

‘ഹീറ്റ് ഡോം’ പ്രഭാവം ശക്തമാകുന്നു; 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

'ഹീറ്റ് ഡോം' പ്രഭാവം ശക്തമാകുന്നു. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img