ഷെയ്ൻ നിഗമും മഹിമയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ലിറ്റിൽ ഹാർട്സിന് ജിസിസി രാജ്യങ്ങളിൽ വിലക്കെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. ചിത്രത്തിൻറെ ഗൾഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെയാണ് സാന്ദ്ര അറിയിച്ചത്. (Little Hearts movie banned in gulf countries)
ആത്മാവും ഹൃദയവും നൽകി ഞങ്ങൾ ചെയ്ത ചിത്രമാണ് ലിറ്റിൽ ഹാർട്ട്സ്. എന്നാൽ വളരെ ഖേദത്തോടെ ഞാൻ അറിയിക്കട്ടെ ലിറ്റിൽ ഹാർട്ട്സ് ജിസിസി രാജ്യങ്ങളിൽ പ്രദർശനം ഉണ്ടായിരിക്കില്ല. ഗവൺമെൻറ് പ്രദർശനം വിലക്കിയിരിക്കുന്നു. ഈ സിനിമ ലോകമൊട്ടുക്കും പ്രദർശനത്തിന് എത്തിക്കണമെന്ന എൻറെ മോഹത്തിനേറ്റ വലിയ മുറിവാണ് ഇത്. പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു.
നിലവിലെ വിലക്കിൻറെ കാരണങ്ങൾ തുറന്നുപറയാനാകില്ല. ഒന്നുറപ്പിച്ചോളൂ, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂ. ക്ഷമിക്കൂ. നാളെ തീയറ്ററിൽ എത്തുന്ന ചിത്രം കാണാണമെന്നും സാന്ദ്ര പോസ്റ്റിൽ പറയുന്നു.
‘ലിറ്റിൽ ഹാർട്ട്സ്’ ജൂൺ 7നാണ് തിയറ്ററുകളിൽ എത്തുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സിബിയായി ഷെയ്നും ശോശയായി മഹിമയും ആണ് എത്തുന്നത്.
Read More: പോക്കറ്റിലിരുന്ന സ്മാര്‍ട്ട്ഫോൺ പൊട്ടിത്തെറിച്ച് അപകടം; യുവാവിന് പൊള്ളലേറ്റു
Read More: രാഹുൽ ഗാന്ധിയോ കെ സി വേണുഗോപാലോ ? ആരാകും പ്രതിപക്ഷ നേതാവ് ?