അണ്ടര്‍ 19 ദേശീയ ബോളിബോള്‍ ടീമില്‍ ഇടം നേടി ഇടുക്കിയിൽ നിന്നൊരു കൊച്ചു മിടുക്കന്‍
പരിമിതമായ ജീവിത സാഹചര്യത്തിലും ലക്ഷ്യ ബോധം കരുത്താക്കി വോളിബോളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ഇടുക്കിയിൽ നിന്നൊരു കൊച്ചു മിടുക്കൻ.
അയ്യപ്പന്‍കോവില്‍ കെ. ചപ്പാത്ത് ഹെവന്‍വാലി കൈചൂണ്ടിക്കല്‍ ജെയിംസ്- ഉഷ ദമ്പതികളുടെ മകന്‍ ജെബിന്‍ ജെയിംസ് ആണ് ഇപ്പോൾ നാട്ടിലെ താരം.
പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിയാണ്. ദേശീയ അണ്ടര്‍ 19 വോളിബോള്‍ ടീമിലാണ് ജെബിന്‍ ഇടം നേടിയിരിക്കുന്നത്. സംസ്ഥാനത്ത് രണ്ട് പേര്‍ക്കാണ് ഈ നേട്ടം കൈവരിക്കാനായത്.
ജൂലൈയില്‍ രാജസ്ഥാനിലെ ജെയ്പൂരില്‍ നടന്ന സെലക്ഷന്‍ ക്യാമ്പിലാണ് ജെബിനെ അണ്ടര്‍ 19 വോളിബോള്‍ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്.
ജെബിനെ കൂടാതെ എറണാകുളത്ത് നിന്നുള്ള ആദി കൃഷ്ണയും സെലക്ഷന്‍ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്നും വിവിധ ജില്ലകളില്‍ നിന്നായി 50 ഓളം പേരാണ് സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തത്.
തോട്ടം മേഖലയായ അയ്യപ്പന്‍കോവില്‍ ചപ്പാത്ത് ഹെവന്‍വാലിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ജെബിന്‍ നിശ്ചയ ദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രമാണ് ദേശീയ ടീമിലേക്കുള്ള തെരഞ്ഞെടുപ്പ് സാധ്യമായത്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടുക്കിയിലെ ബന്ധുവീട്ടില്‍ താമസിക്കാന്‍ ചെന്നപ്പോഴാണ് ജെബിന്‍ ആദ്യമായി വോളിബോള്‍ ശ്രദ്ധിക്കുന്നത്.
ഇടുക്കി വോളിബോള്‍ അക്കാദമിയില്‍ മത്സരം കാണാന്‍ എത്തിയ പരിചയം ജെബിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി.
ഇടുക്കി വോളിബോള്‍ അക്കാദമി കോച്ചായിരുന്ന വര്‍ഗീസ് ആദ്യമായി ട്രയല്‍സില്‍ ഇറക്കി. 12-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടുക്കി വോളിബോള്‍ അക്കാദമിയുടെ കോച്ചായി അനില്‍കുര്യന്‍ ചുമതലയേറ്റു.
ഈ സമയത്ത് നിരവധി മത്സരങ്ങളില്‍ ജെബിന്‍ പങ്കാളിയായി. ഡിഗ്രി വിദ്യാഭ്യാസത്തിനായി പാലാ സെന്റ് തോമസ് കോളജിലെത്തിയതോടെ കോച്ച് ജോബിയുടെ നേതൃത്വത്തിലായി പരിശീലനം.
ആദ്യ വര്‍ഷം പരുക്ക് പറ്റിയതിനാല്‍ മാറി നില്‍ക്കേണ്ടി വന്നെങ്കിലും രണ്ടാം വര്‍ഷം ജെബിന്‍ തന്റെ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു. സോണിയ, സോഫിയ, ജെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
യുവാവിനെ മർദിച്ച് അവശനാക്കിയശേഷം മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപെട്ടു; പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരത്ത് യുവാവിനെ മർദിച്ച് അവശനാക്കിയശേഷം കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത കേസിലെ മൂന്നുപേരിൽ രണ്ടുപ്രതികളെ അറസ്റ്റുചെയ്തു. ഒരാൾ ഒളിവിൽപോയി.
വട്ടിയൂർക്കാവ് കാച്ചാണി എ.കെ.ജി. നഗറിൽ ലക്ഷം വീട് കോളനിയിൽ ആദർശ് എന്ന ജിത്തു(29) ,നേമം സ്റ്റുഡിയോ റോഡ് അയ്യപ്പതാവണം റോഡ് നാഫിയ കോട്ടേജിൽ വാടകയ്ക്ക് താമസിക്കുന്ന നിയാസ്(21) എന്നിവരൊണ് അറസ്റ്റുചെയ്തത്.
ഇവരുടെ സംഘത്തിൽപ്പെട്ട പാച്ചല്ലൂർ സ്വദേശി ആർഷാണ് ഒളിവിൽപോയത്. വിളവൂർക്കൽ സി.എസ്.ഐ. പളളിക്ക് സമീപം കിഴക്കിൻകര പുത്തൻ വീട്ടിൽ സിജുവിനെ(28) ആണ് പ്രതികൾ ആക്രമിച്ചത്.
ഈ മാസം മൂന്നിന് പുലർച്ചെ 4.30 വലിയതുറ ജങ്ഷനിലെ കുരിശ്ശടിക്ക് മുന്നിലായിരുന്നു സംഭവം. കുരിശടിക്ക് മുന്നിൽ തന്റെ പെൺസുഹ്യത്തുമായി നിന്ന് സിജു ഫോട്ടൊയെടുക്കുന്ന സമയത്ത് കാറിൽ അതുവഴി വരുകയായിരുന്ന പ്രതികൾ ഇവരെ അസഭ്യം പറഞ്ഞിരുന്നു.
ഇതിനെതിരെ പ്രതികരിച്ചതിന് പ്രതികൾ തിരികെ എത്തി സിജുവിനെ മർദിച്ചശേഷം മൊബൈൽ ഫോൺ തട്ടിയെടുത്ത് കാറിൽ രക്ഷപ്പെടുകയായിരുന്നു.
ഇവർ വലിയതുറ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് എസ്.എച്ച്.ഒ. അശോക കുമാർ, എസ്.ഐ. എം. ഇൻസമാം, സി.പി.ഒ.മാരായ ഷഫീഖ്, അഭിലാഷ്, കിഷോർ,കിരൺ എന്നിവർ നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികൾ പിടിയിലായത്.
തിരുവല്ലം പോലീസിന്റെ ജീപ്പ് അടിച്ചുപൊട്ടിച്ചത്, പോലീസുകാരെ ആക്രമിച്ചതടക്കം നിരവധികേസുകളിൽ പ്രതിയാണ് ആദർശ്.
ലഹരി സംഘങ്ങൾക്ക് അവ വാങ്ങുന്നതിന് പണം നൽകുന്നയാളാണ് നിയാസെന്നും വലിയതുറ പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ട്രെയിനിൽ ചാർജ് ചെയ്യാനിടുന്ന മൊബൈൽ മോഷ്ടിക്കും ഒടുവിൽ മോഷ്ടാവിനെ പിടികൂടി; കണ്ടെടുത്തത് വൻ ഫോൺ ശേഖരം
തിരുവനന്തപുരത്ത് തീവണ്ടിയിൽ യാത്രചെയ്യുന്നവരുടെ വിലപിടിപ്പുളള മൊബൈൽ ഫോണുകൾ കവരുന്നയാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്(ആർപിഎഫ്) പിടികൂടി.
ഉത്തർപ്രദേശ് സ്വദേശി ഛോട്ടാ ജഹീറിനെ(40) ആണ് ആർപിഎഫിന്റെ കതിരുവനന്തപുരം ഉദ്യോഗസ്ഥർ പിടികൂടിയത്.
യാത്രക്കിടെ തീവണ്ടിയിൽ ചാർജുചെയ്യാൻ വെച്ചിരിക്കുന്ന പലരുടെയും മൊബൈൽ ഫോണുകൾ നഷ്ടപ്പെടുന്നത് നിത്യസംഭവമായി മാറി.
വലിയ പരാതികൾക്ക ഇടയാക്കിയതോടെ മോഷ്ടാവിനെ കണ്ടെത്തുന്നതിന് ആർപിഎഫ് പ്രത്യേക നിരീക്ഷണ സംഘത്തെ ഏർപ്പെടുത്തിയിരുന്നു.
ഇതേ തുടർന്നാണ് ഛോട്ടാ ജഹീറിനെ പിടിക്കാൻ കഴിഞ്ഞത്ത്. ഇയാളുടെ പക്കൽ നിന്ന് നിരവധി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.
മോഷ്ടിച്ചെടുക്കുന്ന മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽക്കുകയാണ് പതിവ്.
ഇത്തരത്തിൽ കിട്ടുന്ന പണമുപയോഗിച്ച് ആഡംബര ജീവിതവും ലഹരിവസ്തുക്കൾ വാങ്ങുകയും ചെയ്യുമെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്ന് ഡിവിഷണൽ കമ്മീഷണർ മുഹമ്മദ് ഹനീഫ് അറിയിച്ചു









