web analytics

പ്രവർത്തന സമയം കഴിഞ്ഞിട്ടും ബെവ്‌കോയിൽ പോലീസുകാർക്ക് മദ്യവില്പന; ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവിനെ മർദിച്ചതായി ആരോപണം

മലപ്പുറം: പ്രവര്‍ത്തന സമയത്തിനു ശേഷവും ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവാവിനെ പൊലീസുകാര്‍ മര്‍ദിച്ചതായി ആരോപണം. എടപ്പാള്‍ കണ്ടനകം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. ചങ്ങരംകുളം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥരെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് യുവാവ് ആരോപിച്ചു.(Liquor sale to policemen in Bevco after working hours)

ആക്രമണത്തിൽ പരിക്കേറ്റ കണ്ടനകം സ്വദേശി സുനീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്‍പതരയോടെ വീട്ടിലേക്ക് സാധനം വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് സമയം കഴിഞ്ഞു മദ്യവില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് സുനീഷ് പറഞ്ഞു. ‘9.35 ഓടെയാണ് രണ്ടുപേര്‍ അടച്ചിട്ട ബെവ്‌കോയില്‍ നിന്ന മദ്യം വാങ്ങുന്നത്. ഉടന്‍ തന്നെ ഞാന്‍ അത് മൊബൈലില്‍ പകര്‍ത്തി. ഇതുകണ്ട് എത്തിയ അവര്‍ ചങ്ങരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് മര്‍ദിക്കുകായിരുന്നു’- സുനീഷ് പറഞ്ഞു.

ഇവർ മദ്യം വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സാധാരണ നിലയില്‍ ഒന്‍പതുമണിവരെയാണ് ബെവ്‌കോയ്ക്ക് മദ്യവില്‍പ്പനയ്ക്കായി അനുവദിച്ച സമയം.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

നീതി കാത്ത് 20.48 ലക്ഷം കേസുകൾ

നീതി കാത്ത് 20.48 ലക്ഷം കേസുകൾ കോട്ടയം: ഹൈക്കോടതി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ...

ശബരിമല ദേവപ്രശ്നം……. പരിഹാരക്രിയ നടത്തിയത്  പന്തളം കൊട്ടാരം മാത്രം

ശബരിമല ദേവപ്രശ്നം……. പരിഹാരക്രിയ നടത്തിയത്  പന്തളം കൊട്ടാരം മാത്രം പത്തനംതിട്ട: ശബരിമലയിൽ ദേവനുമായി...

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്; പുൽമേടുകളിൽ വ്യാപകമായി മഞ്ഞു പാളികൾ

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക് ഒരിടവേളക്കുശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. മേഖലയിലെ കുറഞ്ഞ താപനിലയായ...

എംബിബിഎസ് പ്രവേശനം: ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാൻ സ്വന്തം കാൽപ്പാദം മുറിച്ചുമാറ്റി യുവാവ് ! കുടുങ്ങിയത് ഇങ്ങനെ:

ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാൻ സ്വന്തം കാൽപ്പാദം മുറിച്ചുമാറ്റി യുവാവ് ലക്നൗ: ഭിന്നശേഷി സർട്ടിഫിക്കറ്റും...

“50 ഉറക്ക ഗുളികകൾ കഴിച്ചു” – ഇൻസ്റ്റഗ്രാം വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ്; ഞൊടിയിടയിൽ ആക്ഷൻ എടുത്ത് മെറ്റ; 7 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തനം !

ഇൻസ്റ്റാഗ്രാം വീഡിയോ കണ്ട് ഞൊടിയിടയിൽ യുവാവിനെ രക്ഷപെടുത്തി പോലീസ് ലക്നൗ: ഇൻസ്റ്റഗ്രാമിൽ ആത്മഹത്യ...

Related Articles

Popular Categories

spot_imgspot_img