web analytics

ബാബാ രാം ദേവിന് പണികിട്ടി; പതിനാല് പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ദാക്കി

ബാബ രാംദേവിൻ്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദ ലിമിറ്റഡിൻ്റെ 14 ഉൽപ്പന്നങ്ങളുടെ നിർമ്മാണ ലൈസൻസ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി (എസ്എൽഎ) റദ്ദാക്കി. 1954ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് റൂൾസ് റൂൾ 159(1) പ്രകാരമാണ് നടപടി. പതഞ്ജലിയുടെ തെറ്റായ പരസ്യങ്ങൾക്ക് എതിരെ സുപ്രീം കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് തീരുമാനം. സഹോദര കമ്പനിയായ ദിവ്യ ഫാർമസിയുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.

സ്വസാരി ഗോള്‍ഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസാരി പ്രവാഹി, സ്വസരി അവലെ, മുക്ത വതി എക്സ്ട്ര പവർ, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വതി എക്സ്ട്ര പവർ, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിറ്റ്, ഐഗ്രിറ്റ് ഗോള്‍ഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്‌സ് എന്നീ ഉത്പന്നങ്ങളുടെ നിർമാണ ലൈസന്‍സാണ് റദ്ദാക്കിയത്. ഉത്പന്നങ്ങളുടെ നിർമാണം അടിയന്തരമായി അവസാനിപ്പിക്കണമെന്നും എസ്എല്‍എ നിർദേശിച്ചിട്ടുണ്ട്.

പതഞ്ജലി ആയുർവേദ, കമ്പനി മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകൻ ബാബ രാംദേവ്, ദിവ്യ ഫാർമസി എന്നിവർക്കെതിരെ 1954 ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് പ്രകാരം ഹരിദ്വാർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ ക്രിമിനൽ പരാതിയും നൽകിയിട്ടുണ്ട്.

Read More: ഡൽഹിയുടെ പേരുകേട്ട ബാറ്റിംഗ് നിരയെ നിലംതൊടാതെ പറപ്പിച്ച് ശ്രേയസും കൂട്ടരും; സോൾട്ടിന്റെ ചിറകേറി കൊൽക്കത്തയ്ക്ക് ഏഴുവിക്കറ്റിന്റെ ജയം; ഋഷഭ് പന്തിന്റെ ലോകകപ്പ് മോഹങ്ങൾക്കും തിരിച്ചടി

 

spot_imgspot_img
spot_imgspot_img

Latest news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Other news

വാഴയിലയിൽ അവലും മലരും പഴവുമായി സ്റ്റേഷനിലെത്തി ‘നിന്നെ ഞാൻ ശരിയാക്കു’മെന്ന് ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം

സ്റ്റേഷനിലെത്തി ഭീഷണി; സി.പി.എം നേതാവായ മുൻ കൗൺസിലർക്കെതിരെ അന്വേഷണം ഇരവിപുരം: ഇരവിപുരം പൊലീസ്...

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും അമ്മൂമ്മയും ആത്മഹത്യചെയ്തു

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും...

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം ആലപ്പുഴ,...

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ

ക്രിസ്തുമസ് അവധി റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ കോട്ടയം: ക്രിസ്തുമസ്...

14-കാരൻ വൈഭവിനെപോലും വെറുതെവിടാതെ പാക് ആരാധകർ; അധിക്ഷേ വാക്കുകൾ

14-കാരൻ വൈഭവിനെപോലും വെറുതെവിടാതെ പാക് ആരാധകർ; അധിക്ഷേ വാക്കുകൾ ദുബായ്: അണ്ടർ-19 ഏഷ്യാ...

Related Articles

Popular Categories

spot_imgspot_img