ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് വീണ വയോധികയുടെ ഇരുകാലുകളും അറ്റു. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി 9.25-നായിരുന്നു സംഭവം. അഗളി സ്വദേശി മേരിക്കുട്ടി (62) യുടെ കാലുകളാണ് അറ്റു മുറിഞ്ഞത്. മകന്റെ കുട്ടിയുടെ ചികിത്സാ ആവശ്യത്തിനുവേണ്ടി, മകനും ബന്ധുവിനുമൊപ്പം തിരുവനന്തപുരത്തേക്ക് പോകാനായി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു. ആദ്യം മകൻ ട്രെയിനിൽ കയറി. മേരിക്കുട്ടി പിന്നാലെ കയറാൻ ശ്രമിക്കവേ, ട്രെയിൻ നീങ്ങുകയായിരുന്നു. ഇതോടെ മേരിക്കുട്ടി കാൽവഴുതി പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് വീഴുകയായിരുന്നു. അമൃതാ എക്സ്പ്രസിലാണ് സംഭവം നടന്നത്.
Also read: വണ്ടിപ്പെരിയാര്‍ പീഡനക്കേസിൽ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ: അന്വേഷണ ഉദ്യോഗസ്ഥനു സസ്‌പെൻഷൻ