ഒരിടത്ത് വമ്പൻ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുമുള്ള ഇടതു സര്‍ക്കാരിന്റെ ശ്രമങ്ങള്‍; മറ്റൊരിടത്ത് അതു മുടക്കാനുള്ള ഇടതു യൂണിയനുകളുടെ ശ്രമങ്ങൾ; 2,511 കോടി രൂപയുടെ കുടിവെള്ള പദ്ധതി വെള്ളത്തിലായി; ഫ്രഞ്ച് കമ്പനി ഉദ്യോഗസ്ഥർ മടങ്ങി

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനും വമ്പന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഒരു വശത്ത്. ഇടതു യൂണിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചര്‍ച്ചപോലും നടത്താനാകാതെ മടങ്ങിയ ഫ്രഞ്ച് കമ്പനിയുടെ ഉദ്യോഗസ്ഥര്‍ മറുവശത്ത്. കുടിവെള്ള പദ്ധതിക്കായി കരാര്‍ നേടിയ കമ്പനിയുടെ പ്രതിനിധികള്‍ക്കാണ് കേരള വാട്ടര്‍ അതോറ്റിയുമായി ചര്‍ച്ച നടത്താനാകാതെ മടങ്ങേണ്ടി വന്നത് പ്രതിഷേധത്തെ തുടർന്. സാധാരണക്കാര്‍ക്ക് കുടിവെള്ളം താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകാതാകുമെന്ന് പറഞ്ഞാണ് സി.ഐ.ടി.യു, എ.ഐ.ടി.യു.സി അംഗങ്ങള്‍ പ്രതിഷേധിച്ചത്.

ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, കേന്ദ്ര സര്‍ക്കാര്‍, കേരള വാട്ടര്‍ അതോറിറ്റി എന്നിവ സംയുക്തമായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയാണ്. 2,511 കോടി രൂപയുടെ കരാര്‍ നേടിയതാകട്ടെ ഫ്രഞ്ച് കമ്പനിയായ സൂയസ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ വിഭാഗമായ സൂയസ് ഇന്ത്യയും

കുടിവെള്ള വിതരണത്തിനായുള്ള ശൃംഖലകള്‍ സ്ഥാപിക്കുക, കൊച്ചിയിലെയും തിരുവനന്തപുരത്തെയും കുടിവെള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുക തുടങ്ങിയവയായിരുന്നു പദ്ധതി വഴി നടപ്പാക്കാനുദ്ദേശിച്ചിരുന്നത്. ഇതിന്റെ ആദ്യഘട്ട ചർച്ചയ്ക്കായാണ് കമ്പനിയുടെ മൂന്ന് പ്രതിനിധികള്‍ എറണാകുളം വാട്ടര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസിലെത്തിയത്. മുദ്രാവാക്യം മുഴക്കിയും സൂപ്രണ്ടന്റ് എന്‍ജിനീയറുടെ കാബിന്‍ വളഞ്ഞും ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ചര്‍ച്ച നടത്താനാകാതെ ഇവര്‍ മടങ്ങി.

 

 

Read Also:യാത്രയ്ക്കു മുൻപേ ശ്രദ്ധിക്കുക; ട്രാക്കിൽ അറ്റകുറ്റപ്പണി,കേരളത്തിൽ ഈ ദിവസങ്ങളിൽ ട്രെയിൻ സമയത്തിൽ മാറ്റം: മാറ്റമുള്ള ദിവസങ്ങളും റൂട്ടുകളും ഇതാണ്:

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img