News4media TOP NEWS
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്

ലീഗ് ഉപേക്ഷിച്ചത് ഒഴിവാക്കാനാകാത്ത പരിപാടി ഉണ്ടായിരുന്നതിനാൽ; ഒത്തുകളി വിവാദത്തിൽ പ്രതികരിച്ച് മാലിക്ക്

ലീഗ് ഉപേക്ഷിച്ചത് ഒഴിവാക്കാനാകാത്ത പരിപാടി ഉണ്ടായിരുന്നതിനാൽ; ഒത്തുകളി വിവാദത്തിൽ പ്രതികരിച്ച് മാലിക്ക്
January 27, 2024

ദുബായ്: ബംഗ്ലദേശ് പ്രീമിയർ ലീഗിലെ ഒത്തുകളി ആരോപണത്തിൽ പ്രതികരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക്. ഒത്തുകളി ആരോപണം ഉയർന്നതുകൊണ്ടല്ല ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങിയതെന്നു മാലിക്ക് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘ഫോർച്യൂണ്‍ ബാരിഷാൽ ടീമിൽ ഞാൻ കളിച്ചതുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളെ തള്ളിക്കളയുന്നു. ടീമിൽനിന്നു പുറത്തുപോയത് ക്യാപ്റ്റൻ തമീം ഇക്ബാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ്. ഇരു വിഭാഗവും ഒരുമിച്ചാണ് തീരുമാനമെടുത്തത്. ദുബായിൽ നേരത്തേ തീരുമാനിച്ച ഒഴിവാക്കാനാകാത്ത ഒരു പരിപാടിയുണ്ടായിരുന്നു. അതുകൊണ്ടാണ് ബംഗ്ലദേശ് പ്രീമിയർ ലീഗിൽനിന്നു പിൻവാങ്ങിയത്.’’– ശുഐബ് മാലിക്ക് പ്രതികരിച്ചു.

‘‘ഫോർച്യൂൺ ബാരിഷാൽ ടീമിന് ആശംസകൾ നേരുന്നു. ടീമിന് ഇനിയും എന്റെ പിന്തുണ ആവശ്യമായി വന്നാൽ ഞാൻ അതു നൽകാൻ തയാറാണ്. ക്രിക്കറ്റിൽ ഞാൻ എപ്പോഴും ആനന്ദം കണ്ടെത്തുന്നു. അതു തുടരുക തന്നെ ചെയ്യും. തെറ്റായ പ്രചാരണങ്ങൾ നമ്മുടെ അന്തസിനെ ബാധിക്കും. അത് അനാവശ്യമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കും. വിശ്വാസ്യതയുള്ള കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വിവരങ്ങള്‍ മാത്രം സ്വീകരിക്കുക.’’– മാലിക്ക് പറഞ്ഞു. ഫോർച്യൂൺ ബാരിഷാൽ ടീമിന്റെ ഉടമ മിസാനുർ റഹ്മാന്റെ വിഡിയോ സന്ദേശവും മാലിക് എക്സ് പ്ലാറ്റ്ഫോമിൽ പങ്കു വെച്ചിട്ടുണ്ട്.

പാക്ക് താരത്തിനെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹത്തിനെതിരായ ഒത്തുകളി ആരോപണങ്ങൾ വ്യാജമാണെന്നും ഫോർച്യൂൺ ടീം ഉടമ പറഞ്ഞു. ‘‘ശുഐബ് മാലിക്കിന്റെ പേരിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ എനിക്ക് ആശങ്കയുണ്ട്. അദ്ദേഹം ഒരു വലിയ താരമാണ്. ഞങ്ങൾക്കു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ മാലിക്കിനു സാധിച്ചു. ഇക്കാര്യത്തിൽ ഇനിയും പ്രശ്നങ്ങളുടെ ആവശ്യമില്ല.’’– മിസാനുർ റഹ്മാൻ വിഡിയോയിൽ വ്യക്തമാക്കി.

 

Read Also: പാക് താരം ശുഐബ് മാലിക് ഒത്തുകളി വിവാദത്തിൽ; ബംഗ്ലാദേശ് പ്രീമിയർ ലീഗ് കരാർ റദ്ദാക്കി

Related Articles
News4media
  • Cricket
  • India
  • News
  • Sports

ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം ദുബായില്‍...

News4media
  • Cricket
  • Sports
  • Top News

സെഞ്ചുറിക്കരികെ കാലിടറി വീണെങ്കിലും കളം നിറഞ്ഞാടി സ്മൃതി മന്ദാന; വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ എകദിനത്...

News4media
  • Football
  • News
  • Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ‌ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

News4media
  • Cricket
  • News
  • Sports

വിജയ് മർച്ചൻ്റ് ട്രോഫി: മേഘാലയയെ ഒരിന്നിങ്സിനും 391 റൺസിനും തോല്പിച്ച് കേരളം

News4media
  • Cricket
  • Sports

പാക് താരം ശുഐബ് മാലിക് ഒത്തുകളി വിവാദത്തിൽ; ബംഗ്ലാദേശ് പ്രീമിയർ ലീഗ് കരാർ റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital