web analytics

75 വയസ്സായാൽ വിരമിക്കണമെന്ന് മോഹൻ ഭാഗവത്

75 വയസ്സായാൽ വിരമിക്കണമെന്ന് മോഹൻ ഭാഗവത്

നാഗ്പുർ: പ്രായമെത്തിയാൽ സന്തോഷത്തോടെ വഴിമാറണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. 75 വയസ്സായാൽ വിരമിക്കണമെന്നാണ് മോഹൻ ഭാഗവതിന്റെ പരാമർശം.

മോഹൻ ഭാഗവതിന്റെ പരാമർശം മോദിക്കുള്ള സന്ദേശമെന്നാണ് പ്രതിപക്ഷം പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മോഹൻ ഭാഗവതിനും സെപ്റ്റംബറിലാണ് 75 വയസ്സ് തികയുക.

അന്തരിച്ച ആർ‌എസ്‌എസ് സൈദ്ധാന്തികൻ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു മോഹൻ ഭാഗവത് പ്രായപരിധി സംബന്ധിച്ച പരാമർശം നടത്തിയത്.

എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെയെല്ലാം 75 വയസ്സ് തികഞ്ഞപ്പോൾ പ്രധാനമന്ത്രി മോദി വിരമിക്കാൻ നിർബന്ധിച്ചിരുന്നു.

ഇപ്പോൾ അദ്ദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് നോക്കാമെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം.

മാർച്ചിൽ നാഗ്പുരിലെ ആർ‌എസ്‌എസ് ആസ്ഥാനത്തേക്ക് മോദി നടത്തിയ സന്ദർശനം തന്റെ വിരമിക്കൽ സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നുവെന്നാണ് സ‍ഞ്ജയ് റാവുത്ത് നേരത്തെ അവകാശപ്പെട്ടിരുന്നത്.

എന്നാൽ സന്ദർശനവും അത്തരമൊരു പ്രഖ്യാപനവുമായി ബന്ധമില്ലെന്നായിരുന്നു ബിജെപി നൽകിയിരുന്ന മറുപടി.

അതേസമയം, മോഹൻ ഭഗവത് പ്രസ്താവന നടത്തിയ അതേ ദിവസം തന്നെ, വിരമിക്കലിനു ശേഷമുള്ള തന്റെ ആഗ്രഹങ്ങളെ കുറിച്ച് അമിത് ഷാ മറ്റൊരു പരിപാടിയിൽ സംസാരിസിച്ചിരുന്നു.

വിരമിക്കലിനു ശേഷം വേദങ്ങൾ, ഉപനിഷത്തുകൾ, ജൈവകൃഷി എന്നിവയ്ക്കായി സമയം സമർപ്പിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അമിത് ഷാ നടത്തിയ പരാമർശം. എന്നാൽ വിരമിക്കാൻ ഉദ്ദേശിക്കുന്നത് എപ്പോഴാണെന്ന് അമിത് ഷാ വ്യക്തമാക്കിയില്ല.

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 1950 സെപ്റ്റംബറിലാണ് ജനിച്ചത്.

സെപ്റ്റംബർ 11നാണ് മോഹൻ ഭാഗവതിന്റെ ജന്മദിനം. സെപ്റ്റംബർ പതിനേഴിനാണ് നരേന്ദ്ര മോദി ജനിച്ചത്.

സിന്ദൂരം വെടിമരുന്നായി, മായ്ക്കാൻ ഇറങ്ങിയവരെ മണ്ണിൽ കുഴിച്ചുമൂടി, ഇത് ശക്തമായ ഇന്ത്യയുടെ രൗദ്ര രൂപമാണ്: മോദി

ന്യൂ‍ഡൽഹി: സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് 22 മിനിറ്റിനുള്ളിൽ ഇന്ത്യ തിരിച്ചടി നൽകിയെന്ന് പറഞ്ഞ പ്രധാനമന്ത്രി പാക് ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇല്ലാതാക്കിയെന്നും വെളിപ്പെടുത്തി.

സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷിയായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാനെതിരെ നടത്തിയ പ്രതികാര സൈനിക ആക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്നും പ്രധാനമന്ത്രി പറഞ്ഞു.

26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് ഇന്ത്യ തിരിച്ചടിയായി ഇന്ത്യയുടെ സൈനിക നടപടി ആരംഭിച്ചു.

ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഈ ഓപ്പറേഷനിൽ ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Summary: RSS Chief Mohan Bhagwat stated that one should happily step aside upon reaching a certain age, suggesting retirement at 75. The opposition interprets this remark as a subtle message aimed at Prime Minister Narendra Modi.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

Related Articles

Popular Categories

spot_imgspot_img