കോട്ടയം: ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ പുതുപ്പള്ളിയിൽ അട്ടിമറി വിജയം ഇടത് മുന്നണി പ്രതീക്ഷിച്ചിരുന്നു. പാലായിൽ കെ.എം.മാണിയുടെ മരണത്തെ തുടർന്നുള്ള തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന മാണി സി കാപ്പൻ വിജയച്ചത് പോലെ ജയ്ക്ക് സി തോമസിന് പുതുപ്പള്ളിയിൽ മുന്നേറ്റം നടത്താൻ കഴിയുമെന്നും കരുതി. പക്ഷെ സ്വന്തം പഞ്ചായത്തിൽ പോലും ജയ്ക്ക് സി തോമസിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല. 2021ൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ചപ്പോൾ ജയ്ക്ക് സി തോമസിന് ലീഡ് നൽകിയ മണർക്കാടിലെ എല്ലാ ബൂത്തിലും ചാണ്ടി ഉമ്മൻ ലീഡ് തിരിച്ച് പിടിച്ചു.ഒന്നാം റൗണ്ടും രണ്ടാം റൗണ്ടും കഴിഞ്ഞപ്പോഴേയ്ക്കും ഇടത്പക്ഷം തിരിച്ച് വരവ് ഉണ്ടാകില്ലെന്ന് മനസിലാക്കി. കോട്ടയം ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് ക്യാമ്പടിച്ചിരുന്ന മന്ത്രി വാസവൻ പോലും പിന്നീട് മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല. അതേ സമയം പുതുപ്പള്ളിയിൽ മരണത്തെ തുടർന്നുള്ള സഹതാപ തരംഗത്തിൽ മകൻ ചാണ്ടി ഉമ്മൻ ജയിക്കുമെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നുവെന്ന് രാഷ്ട്രിയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു. തൃക്കാക്കരയിൽ സംഭവിച്ചത് പോലെ ഓരോ പഞ്ചായത്തും ഓരോ മന്ത്രിമാർക്ക് വീതിച്ച് നൽകിയത് പോലെയുള്ള പ്രചാരണത്തിലേയ്ക്ക് ഇടത്പക്ഷം പുതുപ്പള്ളിയിലേയ്ക്ക് കടന്നില്ല. പകരം മന്ത്രി വാസവന് മാത്രം ചുമതല നൽകി. പൂർണമായും കോട്ടയം ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം വിശ്വസിച്ചു. ഏരിയാ കമ്മിറ്റികൾക്കായിരുന്നു ചുമതലകൾ.
ഹാട്രിക്ക് തോൽവിയിൽ ജയ്ക്ക് സി തോമസ്.
ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം, മകൾ അച്ചു ഉമ്മന്റെ വസ്ത്രവിവാദം തുടങ്ങിയവയൊക്കെ ജയ്ക്ക് സി തോമസിന് തിരിച്ചടി നൽകി. പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതൽ പുതുപ്പള്ളിയുടെ വികസനമില്ലായ്മയിൽ പ്രചാരണം കുരുക്കിയിടാനാണ് ജയ്ക്ക് സി തോമസ് ശ്രമിച്ചത്. അതൊരു നല്ലൊരു തന്ത്രമായി പാർട്ടിയിലെ ഉന്നത നേതൃത്വം കരുതുകയും ചെയ്തു. പക്ഷെ സാമൂഹിക മാധ്യമങ്ങളിലെ പാർട്ടി പ്രചാരകൻ നടത്തിയ അതിവിപ്ലവ പ്രചാരണം വികസന ചർച്ചകളെ പിന്നോട്ടടിച്ചു. കുടുംബത്തെ ആക്രമിക്കുകയാണന്ന് യുഡിഎഫിന് ചൂണ്ടികാട്ടാനും പ്രചാരണത്തെ വഴി തിരിച്ച് വിടാനും കഴിഞ്ഞു. അച്ഛനോടും മകനോടും പരാജയപ്പെട്ടയാൾ എന്ന പേരിലായിരിക്കും ഇനി ജയ്ക്ക് അറിയപ്പെടുക. 2016ലാ ജയ്ക്ക് സി തോമസ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്.എസ്.എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ നടത്തിയ ശ്രമത്തിൽ ഉമ്മൻചാണ്ടിയോട് പരാജയപ്പെട്ടു. അടുത്ത 2021ൽ വീണ്ടും ജയ്ക്കിന് പാർട്ടി അവസരം നൽകി. ഇത്തവണ അതിശക്തമായ മത്സരം നടത്തിയ ജയ്ക്കിന് ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറച്ചു. പക്ഷെ വിജയിക്കാനായില്ല. മൂന്നാം തവണ ഉമ്മൻചാണ്ടിയുടെ സഹതാപ തരംഗം കത്തി നിൽക്കുന്ന സമയത്ത് മകൻ ചാണ്ടി ഉമ്മനോട് വലിയ പരാജയം ഏറ്റ് വാങ്ങേണ്ടി വന്നിരിക്കുന്നു.
ജി കാർത്തികേയന്റെ അനുഭവം.
ജി.കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് അരുവിക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിൽ അദേഹത്തിന്റെ മകൻ ശബിരനാഥാണ് മത്സരിച്ച് വിജയിച്ചത്. 2015ൽ നടന്ന ആ ഉപതിരഞ്ഞെടുപ്പിന് ശേഷം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ശബരിനാഥിന് ജയിക്കാനായി. പക്ഷെ ഇക്കഴിഞ്ഞ 2021ലെ തിരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ട് പോയി. ഇടത് മുന്നണി ഈ ഉദാഹരണം ചൂണ്ടികാട്ടുന്നു. സഹതാപ തരംഗത്തിൽ വിജയിക്കാനാകുമെങ്കിലും പിന്നീട് ആ തുടർച്ച നിലനിർത്തണമെങ്കിൽ മികച്ച് പ്രവർത്തനം നടത്തിയേ മതിയാകു.പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ആര് ജയിച്ചാലും രണ്ടര വർഷമേ എം.എൽ.എ സ്ഥാനമുണ്ടായിരിക്കുകയുള്ളു.പതിനഞ്ചാം നിയമസഭയുടെ കാലാവധി 2026ൽ അവസാനിക്കും.
പുതുപ്പള്ളിക്കൊരു പുത്തൻ കുഞ്ഞ്