web analytics

സുഖമാണോ? വിവാദങ്ങള്‍ക്കിടെ വിവാഹവീട്ടില്‍ കണ്ടുമുട്ടി ഇപിയും സുധാകരനും

ബിജെ പി ബന്ധത്തിന്റെ പേരില്‍ വിവാദനായകനായി മാറിയ എല്‍ ഡി എഫ് കണ്‍വീനർ ഇ പി ജയരാജനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വിവാഹ വീട്ടില്‍ കണ്ടുമുട്ടി. കണ്ണൂര്‍ തളിപ്പറമ്പിലെ വീട്ടിൽ വെച്ചായിരുന്നു ഇരുവരും കണ്ടത്. ചിരിച്ച് കൈ കൊടുത്ത് കുശലം പറഞ്ഞാണ് ഇപിയും സുധാകരനും പിരിഞ്ഞത്. ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. ഇപി ബിജെപിയുമായി ചർച്ച നടത്തിയെന്നും ശോഭ സുരേന്ദ്രനും ഇപിയും ആദ്യം ചര്‍ച്ച നടത്തിയത് ഗള്‍ഫില്‍ വെച്ചാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചിരുന്നു.

മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു. സിപിഎം നേതൃത്വത്തിൻ്റെ ഭീഷണിയെ തുടർന്ന് ഇപി പിന്മാറി. ഇപി ജയരാജൻ പാർട്ടിയിൽ അസ്വസ്ഥനാണ്. തിരഞ്ഞെടുപ്പിന് ശേഷം ഇപി ജയരാജൻ ബിജെപിയിൽ ചേരും. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപിക്ക് നിരാശയുണ്ടെന്നും സെക്രട്ടറി സ്ഥാനം ഇപി പ്രതീക്ഷിച്ചിരുന്നതായും സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ സുധാകരന്റെ വാക്കുകള്‍ തള്ളി ഇ പി ജയരാജന്‍ പിന്നീട് രംഗത്തുവന്നിരുന്നു. സുധാകരന്‍ സാധാരണ കഴിക്കുന്ന മരുന്ന് കഴിച്ചില്ലെന്ന് തോന്നുന്നുവെന്നും അതുകൊണ്ട് അതിന്റെ തകരാറ് പ്രകടിപ്പിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം വിവാദം തുടരുന്നതിനിടെ നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ണായകമാകും. ജയരാജനെതിരെ കടുത്ത നടപടി വേണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.

 

Read Also: തുമ്പികൈ നനക്കാൻ പോലും വെള്ളമില്ല; ഉഷ്ണ തരംഗ മുന്നറിയിപ്പുള്ള കൊല്ലത്ത് കാട്ടാനക്ക് ജീവൻ നഷ്ടമായത് വെള്ളം കിട്ടാതെ; സംസ്ഥാനത്ത് ഇന്നലെ ചരിഞ്ഞത് രണ്ട് കാട്ടാനകൾ

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

Other news

മൂന്നാറിൽ വടിവാളുമായി വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക്: കേസെടുത്തു

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക് മൂന്നാർ: പള്ളിവാസൽ രണ്ടാംമൈലിൽ...

ഷാർജയിൽ കാണാതായ കണ്ണൂർ സ്വദേശി മരിച്ച നിലയിൽ

കണ്ണൂർ: പ്രവാസി മലയാളികളെയും ജന്മനാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഷാർജയിൽ നിന്ന് ദുഃഖകരമായ...

അമിതവിലയും പഴകിയ ഭക്ഷണവും; സന്നിധാനത്തെ കടകളിൽ വൻ പരിശോധന

അമിതവിലയും പഴകിയ ഭക്ഷണവും; സന്നിധാനത്തെ കടകളിൽ വൻ പരിശോധന തിരുവനന്തപുരം: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്...

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം കൊച്ചി: രാഹുൽ...

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി:അഴിമതിക്കാരെ പുണരാൻ നാണമില്ലേ? നിയമം പൊളിച്ചെഴുതാൻ സമയമായി

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികളെ വെള്ളപൂശാൻ ശ്രമിക്കുന്ന പിണറായി...

ഡയറക്ടർ നിയമനം: അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രത്തിൽ അവസരം

ഡയറക്ടർ നിയമനം: അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രത്തിൽ അവസരം ആലപ്പുഴ: ആലപ്പുഴ...

Related Articles

Popular Categories

spot_imgspot_img