web analytics

പക്ഷാഘാതത്തെക്കാൾ വേണുഗോപാലനെ തളർത്തിയത് ശ്രീനിവാസന്റെ ക്രൂരത; വാടകക്കാരനെ ഇറക്കാൻ കോണി പൊളിച്ച് വീട്ടുടമ

ചെന്നൈ: വാടക മുടങ്ങിയതിനെ തുടർന്ന് പക്ഷാഘാത ബാധിതനായ വാടകക്കാരനോട് ക്രൂരത കാട്ടി വീട്ടുടമ. വാടക നൽകാതെ ആയതോടെ ഇദ്ദേഹം താമസിക്കുന്ന ഒന്നാം നിലയിലേക്കുള്ള കോണിപ്പടി വീട്ടുടമ തകർത്തു. തമിഴ്നാട് കാഞ്ചിപുരത്തെ വനവിൽ ന​ഗറിലാണ് സംഭവം നടന്നത്.(Landlord destroys staircase to paralyzed tenant’s room over rent)

പക്ഷാഘാതത്തെ തുടർന്ന് കിടപ്പുരോഗിയായ വേണു​ഗോപാലും കുടുംബവും താമസിക്കുന്ന വാടകവീടിന്റെ കോണിപ്പടിയാണ് ഉടമയായ ശ്രീനിവാസൻ തകർത്തത്. എഴുന്നേൽക്കാനാവാതെ ശരീരം തളർന്നു കിടക്കുന്ന വേണു​ഗോപാലിന് വാടക നൽകാൻ സാധിക്കാതെ വന്നതോടെ വീടൊഴിയാൻ ശ്രീനിവാസൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വേണുഗോപാൽ അഭിഭാഷകൻ്റെ സഹായം തേടി ഒഴിയാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ ശ്രീനിവാസൻ ഒന്നാം നിലയിലേക്കുള്ള കോണിപ്പടി പൊളിക്കുകയായിരുന്നു.

വിവരമറിഞ്ഞ സമീപവാസികളും നാട്ടുകാരും ചേർന്ന് ഫയർഫോഴ്സ് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ഇവരെത്തി ഏണി ഉപയോഗിച്ച് കുടുംബത്തെ രക്ഷപ്പെടുത്തുകയും വേണുഗോപാലിനെ അരയിൽ കയർകെട്ടി നിലത്ത് ഇറക്കുകയും ചെയ്തു. ഉടമയുടെ നിലപാടിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Read Also:മാർപ്പാപ്പ ഉടനൊന്നും ഇന്ത്യയിലേക്കില്ല; സെപ്റ്റംബറിൽ ദക്ഷിണേഷ്യയിലെ നാല് രാജ്യങ്ങൾ സന്ദർശിക്കും

Read Also: ആ വെല്ലുവിളി ഏറ്റെടുത്ത് വീണാ ജോർജിന്റെ ഭർത്താവ്; കോൺഗ്രസ് തടഞ്ഞതോടെ കൊടുമണ്ണിൽ നാടകീയരംഗങ്ങൾ

Read Also: കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി

spot_imgspot_img
spot_imgspot_img

Latest news

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

Other news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ)...

മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി റോസ്

മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി...

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

Related Articles

Popular Categories

spot_imgspot_img