പാലക്കാട്: കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിനു ഭൂരേഖാ തഹസിൽദാർ വിജിലൻസ് പിടിയിൽ. പട്ടാമ്പി ഭൂരേഖാ തഹസിൽദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ (52) ആണ് വിജിലൻസിന്റെ പിടിയിലായത്.Land registry tehsildar under vigilance for possession of unaccounted money
ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ ഇന്ന് വൈകീട്ട് 4 മണിയോടെ ലാൻഡ് ട്രിബ്യൂണൽ സിറ്റിങിനിടെയാണ് തഹസിൽദാർ കൈവശം വച്ച 5,000 രൂപയും കാറിൽ നിന്നു 44,000 രൂപയും വിജിലൻസ് കണ്ടെടുത്തത്.
പാലക്കാട് വിജിലൻസ് ഇൻസ്പെക്ടർ വിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് തഹസിൽദാറെ പിടികൂടിയത്. എജന്റുമാർ മുഖേന ശേഖരിച്ച പണമാണോ ഇതെന്നു അന്വേഷണം തുടരുന്നു.