ഒടുവിൽ യൂസഫ് ഭായിയെ കണ്ടു;കൊല്ലം സുധിയുടെ ആ ഗന്ധം ഇനി എന്നും രേണുവിനൊപ്പമുണ്ടാകും; മരണസമയത്ത് ധരിച്ചിരുന്ന ഷർട്ടിലെ ചോരയുടേയും വിയർപ്പിൻ്റെയും ഗന്ധം പെർഫ്യൂമാക്കി ലക്ഷ്മി നക്ഷത്ര

മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ വിയോ​ഗം വളരെ അപ്രതീക്ഷിതമായിരുന്നു. ഇന്നും അദ്ദേഹത്തിന്‍റെ വിയോഗം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. Lakshmi Nakshatra perfumed the blood and sweat of the shirt that Kollam Sudhi was wearing at the time of her death

ജീവിതം ഒരു കരയില്‍ എത്തിക്കുന്നതിന് മുന്നെ തന്നെ വിട്ടുപിരിഞ്ഞ സുധിയുടെ ഓര്‍മകളുമായി കഴിഞ്ഞ് കൂടുകയാണ് രേണു. മക്കള്‍ക്ക് വേണ്ടി ജീവിതത്തിലേറ്റ ഏറ്റവും വലിയ ആഘാതത്തില്‍ നിന്നും രേണു മുന്നേറി വരികയാണ്. 

സുധി അവസാനമായി ധരിച്ച വസ്ത്രങ്ങളും ബാ​ഗും നിധി പോലെ സുക്ഷിച്ചിരിക്കുകയാണ് രേണു. ലക്ഷ്മി നക്ഷത്രയുടെ യുട്യൂബ് ചാനലിലൂടെയാണ് രേണു ഇക്കാര്യം പറഞ്ഞത്.

ജൂണ്‍ അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. 

വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

വിവാഹിതനും രണ്ട് ആൺകുഞ്ഞുങ്ങളുടെ അച്ഛനുമാണ് സുധി. ആ​​ദ്യ ഭാര്യയിൽ നിന്നും വേർപിരിഞ്ഞശേഷമാണ് മകന്റേയു തന്റേയും ജീവിതത്തിലേക്ക് രേണുവിനെ സുധി കൂട്ടുന്നത്.

സുധിയുടെ മരണശേഷം കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത് രേണുവാണ്. മൂത്ത മകൻ കിച്ചുവും രണ്ടാമത്തെ മകനും വിദ്യാർത്ഥികളാണ്.

സുധിയുടെ മരണത്തിനുശേഷം കൈക്കുഞ്ഞുമായി ജീവിക്കുന്ന രേണുവിനെ രണ്ടാം വിവാഹത്തിനായി പലരും നിർ‌ബന്ധിച്ചുവെങ്കിലും രേണു അതിന് തയ്യാറായിട്ടില്ല. 

മരണം വരെ കൊല്ലം സുധിയുടെ ഭാര്യയായി കഴിഞ്ഞാൽ മതിയെന്ന നിലപാടിലാണ് രേണു. അതേസമയം കൊല്ലം സുധിയുടെ വേർപാടിനുശേഷം രേണുവിന്റെ സഹോ​ദരിയെപ്പോലെ എപ്പോഴും ഒപ്പം നിന്ന് ആ കുടുംബത്തിന് തണലേകുന്ന കലാകാരിയാണ് സുധിയുടെ സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര.

സാമ്പത്തികമായും മാനസീകമായും തന്നാൽ കഴിയുന്ന പിന്തുണയെല്ലാം സുധിയുടെ കുടുംബത്തിന് ലക്ഷ്മി നൽകുന്നുണ്ട്. ഇപ്പോഴിതാ വളരെ നാളുകളായുള്ള രേണുവിന്റെ ഒരു ആ​ഗ്രഹം ലക്ഷ്മി ഇപ്പോൾ സാധിച്ച് കൊടുത്തിരിക്കുകയാണ്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വെച്ചിരുന്നു.

മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്നും മനസിലാക്കി അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ട് രേണുവിന് അറിവുണ്ട്. ഇക്കാര്യം ലക്ഷ്മിയോട് രേണു പറയുകയും ചെയ്തിരുന്നു.

 തന്റെ ഭർത്താവിന്റെ മണം തന്റെ മരണം വരെ ഒപ്പം വേണമെന്ന ആ​ഗ്രഹത്തിൽ നിന്നാണ് കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റാൻ സഹായിക്കാമോയെന്ന് ഭാര്യ രേണു ലക്ഷ്മിയോട് ചോദിച്ചത്. അതിനുള്ള ശ്രമത്തിലായിരുന്നു ഇതുവരെയും ലക്ഷ്മി.

മണം പെർഫ്യൂമാക്കി മാറ്റാൻ കഴിവുള്ള കലാകാരനെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു ഇതുവരെയും ലക്ഷ്മി. ആ യാത്ര അവസാനിച്ചത് സുഗന്ധലേപനങ്ങളില്‍ അറബികളെയും ലോകമെമ്പാട് നിന്നും എത്തുന്ന സന്ദര്‍ശകരുടെയും ഹൃദയം കവരുന്ന ദുബായ് മലയാളിയായ ഡോ.യൂസഫിലാണ്. 

മനസില്‍ നിറയുന്ന ഭാവനകള്‍ക്ക് വ്യത്യസ്തമായ മിശ്രണത്തിലൂടെ അറബിനാട്ടില്‍ വ്യത്യസ്തമായ സുഗന്ധം തേടുകയാണ് മലയാളിയായ യൂസഫ് ഭായ്.

വെറും പത്ത് മിനുട്ട് മതി വ്യത്യസ്തമായ മനം മയക്കുന്ന പുതിയൊരു സുഗന്ധക്കൂട്ടുണ്ടാക്കാന്‍ യൂസഫ് ഭായിയ്ക്ക്. നമ്മുടെ കൈയ്യില്‍ എന്താണോ ഉള്ളത് അതിന്റെ ഗന്ധത്തില്‍ നിന്നും യൂസഫ് ഭായ് വ്യത്യസ്തമായി അദ്ദേഹത്തിന്റേതായ ഒരു സുഗന്ധലേപനം ഉണ്ടാക്കും. 

അത് തന്നെയാണ് യൂസഫ് ഭായിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും ആളുകള്‍ അദ്ദേഹത്തിന്റെ ഷോപ്പ് അന്വഷിച്ച് വരുന്നതിന്റെ കാരണവും. കൊല്ലം സുധിയുടെ വസ്ത്രങ്ങൾ ലക്ഷ്മി യൂസഫിന് കൈമാറി. ‍

കൂടാതെ സുധിയുടെ ശീലങ്ങളും രീതികളും ചോദിച്ച് മനസിലാക്കി സുധിയുടെ ഷർട്ടിന്റെ മണത്തിനോട് കിടപിടിക്കുന്ന പെർഫ്യൂം തയ്യാറാക്കി ലക്ഷ്മിക്ക് കൈമാറി. 

പെർഫ്യൂം മണത്ത് നോക്കിയ ലക്ഷ്മിയുടെ കണ്ണുകളും നിറഞ്ഞു. സുധി ചേട്ടന്റെ ​ഗന്ധം അതുപോലെ ഫീൽ ചെയ്യുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. 

ആ​ദ്യമായാണ് അപകടസമയത്ത് ഒരു വ്യക്തി ധരിച്ച വസ്ത്രവുമായി ഒരാൾ യൂസഫിനെ സമീപിക്കുന്നതും പെർഫ്യൂം തയ്യാറാക്കി തരാൻ ആവശ്യപ്പെടുന്നതും.

അതുകൊണ്ട് തന്നെ സുധിയുടെ വസ്ത്രങ്ങൾ കയ്യിലെടുത്ത യൂസഫിന്റെ കണ്ണുകളും നിറഞ്ഞു. ലക്ഷ്മിക്ക് ഒപ്പം സുധിയുടെ ഭാര്യ കൂടി വന്നിരുന്നുവെങ്കിൽ സുധിയെ കുറിച്ച് കുറച്ച് കാര്യങ്ങൾ കൂടി മനസിലാക്കി പെർഫ്യൂം തയ്യാറാക്കാമായിരുന്നുവെന്നും വീഡിയോയിൽ യൂസഫ് പറയുന്നുണ്ട്.

നിരവധി പേരാണ് ഇത്തരത്തിൽ ലക്ഷ്മിയെ പോലെ പ്രിയപ്പെട്ടവരുടെ മണവും ഓർമകളും പെർഫ്യൂമാക്കി മാറ്റിതരാൻ ആവശ്യപ്പെട്ട് യൂസഫിനെ തേടി ദുബായിൽ എത്തുന്നത്.

ലക്ഷ്മിയുടെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ശ്രദ്ധനേടുകയും രേണുവിനായി ലക്ഷ്മി ചെയ്ത പ്രവൃത്തിയെ അഭിനന്ദിച്ചും നിരവധിയാളുകൾ കമന്റുകൾ കുറിച്ചു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി പന്തളം: കെപിഎംഎസ് സംഘടിപ്പിക്കുന്ന അയ്യങ്കാളി ജയന്തി ആഘോഷത്തില്‍ നിന്ന്...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ്

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ് ശാസ്ത്രം പറയുന്നത് എന്താണെങ്കിലും എന്നും...

അത്തം വെളുത്താൽ ഓണം കറുക്കും

അത്തം വെളുത്താൽ ഓണം കറുക്കും തിരുവനന്തപുരം: ഓണ ദിവസങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്ത് ശക്തമായ...

Related Articles

Popular Categories

spot_imgspot_img