പൊലീസ് ഏവിയേഷൻ വിംഗിൽ വനിതാ സാന്നിധ്യം; കുവൈത്തിൽ ചരിത്ര നേട്ടം
കുവൈത്ത് സിറ്റി: കുവൈത്തിലെ സൈനിക–സുരക്ഷാ മേഖലകളിൽ വനിതാ ശാക്തീകരണത്തിന്‍റെ പുതിയ അധ്യായമെഴുതി ഫസ്റ്റ് ലഫ്റ്റനന്‍റ് ദാന അൽ-ഷലീൻ.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പൊലീസ് ഏവിയേഷൻ വിംഗിൽ ആദ്യ വനിതാ പൈലറ്റാകാൻ തയ്യാറെടുക്കുകയാണ് അവർ.
കുവൈത്തിലെ സൈനിക സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിതാ ഓഫീസർ ഈ നേട്ടം കൈവരിക്കുന്നത്.
ഗ്രീസിൽ പരിശീലനം
പൊലീസ് ഏവിയേഷൻ വിംഗിന്റെ പ്രതിനിധിയായി വ്യോമയാന ശാസ്ത്രം പഠിക്കുന്നതിനായി ദാന അൽ-ഷലീൻ ഗ്രീസിലേക്ക് തിരിച്ചു.
അവിടെ നൂതന അക്കാദമിക് പഠനത്തിനൊപ്പം പ്രായോഗിക പറക്കൽ പരിശീലനവും അവർ ഏറ്റെടുക്കും.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നതോടെ കുവൈത്ത് പൊലീസ് ഏവിയേഷൻ വിഭാഗത്തിൽ പൈലറ്റ് ഓഫീസറായി സേവനം അനുഷ്ഠിക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണ
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സൈനിക ഉദ്യോഗസ്ഥരുടെ വികസനത്തിനായി ഈ സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കിയത്.
സുരക്ഷാ മേഖലയിലെ സ്ത്രീ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
English Summary:
Kuwait has marked a historic milestone as First Lieutenant Dana Al-Shaleen prepares to become the country’s first female police pilot. Selected under a special scholarship initiative of the Ministry of Home Affairs of the country, she has departed to Greece for advanced aviation studies and flight training. Upon completion, she will be serving as a pilot officer in the Kuwait Police Aviation Wing, symbolizing a major step forward for women’s empowerment in the nation’s security forces.









