കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മൂന്നു മലയാളികളുടെ സംസ്കാരം കൂടി ഇന്ന് സംസ്‌കാരം നടന്നു. പത്തനംതിട്ട മേപ്രാല്‍ സ്വദേശി തോമസ് സി ഉമ്മന്‍, കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപ്, പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസ് എന്നിവരുടെ സംസ്‌കാരമാണ് ഇന്ന് നടന്നത്.
ഹൃദയഭേദകമായിരുന്നു മേപ്രാലിലെ തോമസ് സി ഉമ്മന്റെ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍. ഗൃഹപ്രവേശം കാത്തുകിടക്കുന്ന തോമസിന്റെ പുതിയ വീട്ടില്‍ അല്‍പസമയം പുതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം മേപ്രാലിലെ കുടുംബ വീട്ടിലേക്ക് എത്തിച്ചത്.
മന്ത്രി വീണാ ജോര്‍ജ് അടക്കമുള്ള ജനപ്രതിനിധികൾ അന്തിമോപചാരമര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മേപ്രാല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്.
കോട്ടയം സ്വദേശി ശ്രീഹരി പ്രദീപിനും വിട നല്‍കാന്‍ നാട് തന്നെ കൂട്ടമായി എത്തി. ഉച്ചയോടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസിന്റെ സംസ്‌കാര ചടങ്ങുകളും പൂര്‍ത്തിയായി. അതേസമയം കുവൈത്ത് തീപിടുത്തത്തില്‍ പൊള്ളലേറ്റ് 15 മലയാളികള്‍ ചികിത്സയില്‍ ഉണ്ടെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ ചികിത്സാസഹായം നല്‍കുമെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.
Read More: മഴ വരുന്നുണ്ടേ; സംസ്ഥാനത്ത് നാളെ ആറ് ജില്ലകളില്‍ യെല്ലോ അലേർട്ട്
Read More: ‘ലോകത്തിലെ ബെസ്റ്റ് അപ്പ;’ വിഘ്‌നേശ് ശിവന് ഫാദേഴ്‌സ് ഡേ ആശംസകളുമായി നയൻതാര\