കുവൈത്തിലെ തൊഴിലാളി ക്യാപിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫിൽ വീട് നൽകുമെന്ന് മന്ത്രി കെ രാജൻ. ബിനോയ് തോമസിന്റെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. (Kuwait fire; Minister K. Rajan says that Binoy Thomas will be given a house in Life project)
ചാവക്കാട് നഗരസഭ 20 ന് യോഗം ചേർന്ന് അജണ്ട അംഗീകരിക്കും. പിന്നാലെ സംസ്ഥാന സർക്കാർ അംഗീകാരം നൽകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
ബിനോയ് തോമസിന് വീട് വച്ചു നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. പിന്നാലെയാണ് ലൈഫിൽ വീട് നൽകാനുള്ള മന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്നും മന്ത്രി ആർ ബിന്ദുവും പറഞ്ഞു.
Read More: നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതായി സമ്മതിച്ച് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍
Read More: സിപിഎമ്മിൽ പൊട്ടിത്തെറിയുണ്ടാകും; പോരാളി ഷാജിക്ക് പിന്നിൽ ഒരു പ്രമുഖ നേതാവെന്ന് വിഡി സതീശന്‍