News4media TOP NEWS
ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നു; കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച കെ പി നൂഹിന്റെ വീട് സന്ദര്‍ശിച്ച് NBTC മാനേജ്‌മെന്റ്

എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നു; കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച കെ പി നൂഹിന്റെ വീട് സന്ദര്‍ശിച്ച് NBTC മാനേജ്‌മെന്റ്
June 16, 2024

കുവൈറ്റ് തീപിടുത്തത്തില്‍ ജീവന്‍ നഷ്ടമായ മലപ്പുറം സ്വദേശി കെ പി നൂഹിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് എന്‍ബിടിസി മാനേജ്‌മെന്റ്. മാനേജിംഗ് ഡയറക്ടര്‍ കെ ജി എബ്രഹാം ഉള്‍പ്പെടെയുള്ള സംഘമാണ് നൂഹിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. (Kuwait fire- NBTC representatives visits KP Nooh’s house today)

നൂഹിന്റെ വേര്‍പാടില്‍ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കുടുംബത്തിന് തുടര്‍ന്നുള്ള എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നുവെന്നും എന്‍ബിടിസി സംഘമറിയിച്ചു. നൂഹിന്റെ മൂത്ത് മകള്‍ക്ക് നഷ്ടപരിഹാരമായ എട്ട് ലക്ഷം രൂപയുടെ ചെക്ക് എന്‍ബിടിസി കൈമാറി.

ഭാര്യയുടെയും സഹോദരന്മാരുടെയും സാന്നിധ്യത്തിലായിരുന്നു ചെക്ക് കൈമാറിയത്. 9ാം ക്ലാസിലും ആറിലും മൂന്നിലും പഠിക്കുന്ന മൂന്ന് പെണ്‍ കുട്ടികളാണ് നൂഹിനുള്ളത്. കുട്ടികളുടെ ഡിഗ്രി വരെയുള്ള മുഴുവന്‍ പഠനച്ചിലവും കമ്പനി വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിലാണ് ഹൈവേ സെന്ററില്‍ ഫിഷ് കട്ടറായി നൂഹ് ജോലിക്കെത്തിയത്. 11 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്നു. ഹൃദ്രോഗിയായിരുന്നിട്ടും കടബാധ്യതയെ തുടര്‍ന്നായിരുന്നു നൂഹ് പ്രവാസം തുടര്‍ന്നത്. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്ന നൂഹ്.

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളാണ് നൂഹിന്റെ മയ്യത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത്. കൂട്ടായി റാത്തീബ് ജുമാ മസ്ജിദില്‍ ആയിരുന്നു ഖബറടക്കം.

Read More: ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

Read More: കുവൈത്ത് തീപിടുത്തം: ബിനോയ് തോമസിന് ലൈഫിൽ വീട് നൽകും; മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി

Read More: നീറ്റ് പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതായി സമ്മതിച്ച് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

Related Articles
News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News
  • Top News

യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

News4media
  • Kerala
  • News
  • Top News

കുവൈറ്റ് തീപിടുത്തം; മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള 1.20 കോടി രൂപ ധനസഹായം കൈമാറി യൂസഫലി

News4media
  • News
  • Pravasi
  • Top News

കുവൈറ്റ് തീപിടിത്തം; എട്ടു പേര്‍ കസ്റ്റഡിയില്‍; മൂന്ന് പേർ ഇന്ത്യക്കാര്‍; അശ്രദ്ധ, നരഹത്യ അടക്കമുള്ള...

News4media
  • News
  • Pravasi
  • Top News

വീണ്ടും കുവൈറ്റിൽ തീപിടുത്തം; ഫര്‍വാനിയയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല

News4media
  • Featured News
  • Kerala
  • News

തുടക്കം 60 ദിനാർ ശമ്പളമുള്ള ജോലിയിൽ നിന്നും; ഇന്ന് ആറായിരത്തിലേറെ ജീവനക്കാരും നാലായിരം കോടി രൂപയിലധി...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]