കൊച്ചി: കുസാറ്റ് ക്യാമ്പസിലെ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി ബോളിവുഡ് ഗായിക നികിത ഗാന്ധി. കുസാറ്റ് ഫെസ്റ്റിവെലിനോട് അനുബന്ധിച്ചുള്ള നികിതയുടെ സംഗീത പരിപാടി കാണാനാണ് ക്യാമ്പസിൽ ആൾകൂട്ടം ഉണ്ടായത്. ഫെയ്സ്ബുക്കിൽ പങ്ക് വച്ച പോസ്റ്റിൽ അപകടത്തെ തുടർന്നുണ്ടായ മാനസിക വേദന ഗായിക പങ്ക് വയ്ക്കുന്നു.
“കൊച്ചിയിലുണ്ടായ അപകടം അങ്ങേയറ്റം ഹൃദയഭേദകമാണ്. പരിപാടിക്കായി ഞാന്‍ വേദിയിലെത്തുന്നതിന് മുമ്പ് തന്നെ അപകടമുണ്ടായി. ഹൃദയവേദന പ്രകടിപ്പിക്കാന്‍ വാക്കുകള്‍ ലഭിക്കുന്നില്ല. അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു.”- നികിത സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടം. തിരക്കില്‍ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് നാല് പേര്‍ മരിച്ചത്. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Read Also :(no title) ദുരന്തഭൂമിയായി കുസാറ്റ്.