കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു; കോണ്‍ഗ്രസ് മൂന്നിടത്ത് വിജയിച്ചു; കര്‍ണാടകയില്‍ അട്ടിമറിയില്ല

ബംഗളൂരു: കര്‍ണാടകയില്‍ അട്ടിമറിയില്ല. നാലു രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് വിജയിച്ചു. ഒരു സീറ്റില്‍ ബിജെപിയാണ് ജയിച്ചത്. അട്ടിമറി നീക്കം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിര്‍ത്തിയ ജെഡിഎസ് സ്ഥാനാര്‍ത്ഥി കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍, ഡോ. സയ്യദ് നസീര്‍ ഹുസൈന്‍, ജിസി ചന്ദ്രശേഖര്‍ എന്നിവരാണ് വിജയിച്ചത്. യഥാക്രമം 47, 46, 46 വോട്ടുകള്‍ നേടിയാണ് ഇവരുടെ ജയം. ബിജെപി സ്ഥാനാർഥി നാരായൺ ഭണ്ഡാ​ഗെയാണ് വിജയിച്ച ബിജെപി സ്ഥാനാർഥി. ഇത് കോണ്‍ഗ്രസിന്റെ ഐക്യവും കെട്ടുറപ്പുമാണ് കാണിക്കുന്നതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു.

‘എല്ലാ എംഎല്‍എമാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി. എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയിച്ച വിവരം അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരോടും നന്ദി പറയുന്നു.’ ഡി കെ ശിവകുമാര്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ…. ആൽബർട്ട് അൽഫോൻസോ, പോൾ...

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ !

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ ! കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള...

വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു

വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു തിരുവനന്തപുരം: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം...

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

ഈ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം

ഈ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം തിരുവനന്തപുരം: കര്‍ക്കടക വാവ് ബലി തർപ്പണം നടക്കുന്നതിനോടനുബന്ധിച്ച്...

Related Articles

Popular Categories

spot_imgspot_img